Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ന് ഈസ്റ്റർ

ഇന്ന് ഈസ്റ്റർ

കോഴിക്കോട്: യേശു ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിനെ അനുസ്മരിച്ച് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുകയാണ്. ദേവാലയങ്ങളിൽ പാതിരാ കുർബാനയും ഉയിർപ്പ് ശുശ്രൂഷകളും നടന്നു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ രാത്രി പ്രാർഥനകൾക്ക് മലങ്കര കത്തോലിക്കാസഭ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു.

തിരുവനന്തപുരം പാളയം സെൻറ് ജോസഫ് മെട്രോ പൊളിറ്റൻ കത്തീഡ്രലിൽ ഉയിർപ്പ് ശുശ്രൂഷകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ നേതൃത്വം നൽകി.

എറണാകുളം തിരുവാങ്കുളം സെന്റ് ജോർജ് ദേവാലയത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുകർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments