തിരുവനന്തപുരം: ഡോക്ടർ നിയമനത്തിന് സെക്രട്ടേറിയറ്റ് പരിസരത്ത് വച്ച് കോഴ നൽകിയെന്ന ആരോപണത്തിൽ വീണ്ടും ഉറച്ച് ഹരിദാസന്റെ മൊഴി. എന്നാൽ പണം വാങ്ങിയത് ആരാണന്ന് ഓർക്കുന്നില്ലെന്ന് ഇന്നലെ നടന്ന ചോദ്യം ചെയ്യലിലും ഹരിദാസൻ ആവർത്തിച്ചു. സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പണം കൈമാറ്റം അതിലുണ്ടായിരുന്നില്ല. എന്നാൽ സി.സി. ടി.വി ക്യാമറയിൽ കണ്ട സ്ഥലത്ത് വച്ചല്ല പണം നൽകിയതെന്നും അവിടെ നിന്ന് അൽപം മാറി ചായ കടയുടെ സമീപത്ത് വച്ചാണ് പണം കൈമാറിയതെന്നുമാണ് ഹരിദാസൻ വാദിക്കുന്നത്.
പണം കൈമാറ്റത്തിന് മറ്റ് തെളിവുകളും ലഭിക്കാതെ വന്നതോടെയാണ് ഹരിദാസനെ വീണ്ടും ചോദ്യം ചെയ്തത്. . എന്നാൽ ഹരിദാസൻ കള്ളം പറയുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. എങ്കിലും തുടർനടപടി ഉടൻ സ്വീകരിക്കില്ല. അതേസമയം തട്ടിപ്പിൽ പ്രതികളെന്ന് ഉറപ്പിച്ച അഖിൽ സജീവനെയും ലെനിനെയും പിടികൂടാനാണ് പൊലീസിന്റെ അടുത്ത ശ്രമം.