Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകോവിഡിന് ശേഷം ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ വർധന

കോവിഡിന് ശേഷം ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ വർധന

പി. പി. ചെറിയാൻ

ന്യൂയോർക്ക് : കോവിഡിന് ശേഷം ഹൃദയാഘാതം ഏറ്റവും കൂടുതൽ ബാധിച്ചത് 25 നും 44 നും ഇടയിൽ പ്രായമുള്ളവരിലാണെന്ന് കണ്ടെത്തൽ. ലൊസാഞ്ചലസ് സെഡാർസ് സിനായ് ആശുപത്രിയുടെ 2022 സെപ്റ്റംബറിലെ പഠന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. കോവിഡിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ ഹൃദയാഘാത മരണങ്ങളിൽ 29.9% ആപേക്ഷിക വർധനവ് ഉണ്ടായിരുന്നു. 

45 നും 64 നും ഇടയിൽ പ്രായമുള്ളവരിൽ ഹൃദയാഘാത മരണങ്ങളിൽ 19.6% ആപേക്ഷിക വർധനവും 65 വയസ്സും അതിൽ കൂടുതലുമുള്ളവരിൽ 13.7% ആപേക്ഷിക വർധനയും ഉണ്ടായതായി സീഡാർ സിനായിയുടെ പത്രക്കുറിപ്പിൽ പറയുന്നു.

കോവിഡ് -19 ഹൃദയത്തെ വളരെയധികം ബാധിക്കുമെന്ന് ഡോ. സൂസൻ ചെങ്, ചൂണ്ടിക്കാട്ടി. രക്തത്തിന്റെ ഒട്ടിപ്പിടിക്കൽ വർധിപ്പിക്കാനും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കാനും ഇതിന് കഴിയുമെന്നും ,ഇത് രക്തക്കുഴലുകളിൽ വീക്കം ഉണ്ടാകുന്നതിനു കാരണമാകുമെന്നും ചെങ് പറഞ്ഞു. 

കോവിഡ് -19 ഉണ്ടായവരിൽ ഏകദേശം 4% ആളുകൾക്ക് ഹൃദയ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് കണക്കാക്കുന്നു. ഹൃദയമിടിപ്പ്, ഹൃദയസ്തംഭനം അല്ലെങ്കിൽ ഹൃദയാഘാതം എന്നിവയാണ് ലക്ഷണങ്ങൾ. സെന്റ് ലൂയിസിലെ വാഷിങ്ടൻ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ഫിസിഷ്യനും സയന്റിസ്റ്റുമായ ഡോ. സിയാദ് അൽ-അലി പറഞ്ഞു.

കഴിയുന്നത്ര അണുബാധ ഒഴിവാക്കുക എന്നതാണ് ഏറ്റവും നല്ല നടപടി.  കോവിഡ് -19 ബാധിച്ചിട്ടുണ്ടെങ്കിൽ, പ്രത്യേകിച്ച് ഒന്നിലധികം തവണ, നിങ്ങളുടെ രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവ പോലുള്ള ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങളുടെ പരിശോധന  തുടരാനും സൂസൻ ചെങ് പ്രോത്സാഹിപ്പിച്ചു. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ റിപ്പോർട്ട്  പ്രകാരം ഹൃദയാഘാതത്തിന്റെ സാധാരണ ലക്ഷണങ്ങൾ നെഞ്ചുവേദന, അസ്വസ്ഥത, ബലഹീനത, തലകറക്കം, ബോധക്ഷയം, താടിയെല്ലിലോ കഴുത്തിലോ വേദനയോ അസ്വസ്ഥതയോ, ശ്വാസതടസ്സം എന്നിവയാണ്.

കോവിഡ് -19 പാൻഡെമിക്കിന് മുമ്പ്, ഹൃദയാഘാത മരണങ്ങൾ യുഎസിൽ കുറവായിരുന്നു, എന്നാൽ പാൻഡെമിക് ഇതിനെ  മാറ്റിമറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments