കൊച്ചി: സ്വകാര്യ സമയങ്ങളിൽ വ്യക്തികൾ അശ്ലീല വിഡിയോ കാണുന്നത് നിയമപരമായി തെറ്റല്ലെന്ന് ഹൈക്കോടതി. ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് തെറ്റെന്നും കോടതി പറഞ്ഞു.
പൊതുസ്ഥലത്ത് അശ്ലീല വിഡിയോ കണ്ട യുവാവിനെതിരെ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതി നിരീക്ഷണം. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പുതിയ കാലത്ത് ഇത്തരം വിഡിയോ കിട്ടാൻ എളുപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കുട്ടികൾ അതിന് അടിമപ്പെടുന്നതും നിരന്തരമായി കാണുന്നതും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ബെഞ്ച് സൂചിപ്പിച്ചു.