Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഗൾഫ് യാത്രാനിരക്ക് വർധനവിൽ സർക്കാർ നടപടിയെടുക്കുമെന്നാണ് പ്രതീഷയെന്ന് ഹൈക്കോടതി

ഗൾഫ് യാത്രാനിരക്ക് വർധനവിൽ സർക്കാർ നടപടിയെടുക്കുമെന്നാണ് പ്രതീഷയെന്ന് ഹൈക്കോടതി

കൊച്ചി : ഗൾഫിൽ നിന്നുള്ള ഉയർന്ന യാത്രാനിരക്ക് നിയന്ത്രിക്കാൻ ഇടപെടൽ വേണമെന്ന ആവശ്യം കേന്ദ്രസർക്കാരിന്റെ മുൻപാകെ അവതരിപ്പിക്കാൻ എത്രയും വേഗം കേരള സർക്കാർ നടപടി സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നു ഹൈക്കോടതി. ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് വർധനയ്ക്കെതിരെ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്.

ഖത്തറിലും യുഎഇയിലും പ്രവർത്തിക്കുന്ന സഫാരി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ എംഡി സൈനുൽ അബിദീൻ ആണ് ഹർജി നൽകിയത്. പ്രവാസി മലയാളികളെ ഒന്നാകെ ബാധിക്കുന്ന ഗൗരവമേറിയ വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കേരള സർക്കാരിനെ കക്ഷി ചേർത്തു ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. എന്നാൽ ഇതുവരെ വിശദീകരണം ലഭിച്ചില്ല. തുടർന്നാണ് വിഷയം അടിയന്തരമായി കേന്ദ്ര സർക്കാരിന്റെ മുന്നിൽ അവതരിപ്പിക്കാൻ നിർദേശിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments