Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകയറ്റിറക്കുമതി രംഗത്തെ ബന്ധം​ കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ- യു.എ.ഇ ധാരണ

കയറ്റിറക്കുമതി രംഗത്തെ ബന്ധം​ കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ- യു.എ.ഇ ധാരണ

ദുബൈ: കയറ്റിറക്കുമതി രംഗത്തെ ബന്ധം​ കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ- യു.എ.ഇ ധാരണ. സമഗ്ര സാമ്പത്തിക കരാർ ഉഭയകക്ഷി വ്യാപാര രംഗത്ത്​ വൻ മുന്നേറ്റത്തിന്​ വഴിയൊരുക്കിയതായും ഇരു രാജ്യങ്ങളും വിലയിരുത്തി. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ ആഗോളവിഷയങ്ങളിൽ അടുത്ത സഹകരണം രൂപപ്പെടുത്തി മുന്നോട്ടു പോകാനും തീരുമാനമായി

ന്യൂയോർക്കിൽ യു.എൻ പൊതുസഭാ സമ്മേളന പശ്ചാത്തലത്തിൽ ഇന്ത്യയുടെയും യു.എ.ഇയുടെയും വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചയിലാണ്​ ഉഭയകക്ഷി ബന്​ധം കൂടുതൽ കരുത്തുറ്റതാക്കി മാറ്റാൻ തീരുമാനിച്ചത്​. ദൽഹിയിൽ സമാപിച്ച ജി 20 ഉച്ചകോടിയും തീരുമാനങ്ങളും വികസന രംഗത്ത്​ കൂടുതൽ കുതിപ്പിന്​ വഴിയൊരുക്കുമെന്ന്​ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്.​ ജയശങ്കറും യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാനും പ്രതീക്ഷ പ്രകടിപ്പിച്ചു. സമഗ്ര സാമ്പത്തിക കരാറിലൂടെ കയറ്റിറക്കുമതി രംഗത്ത്​ വൻമുന്നേറ്റം രൂപപ്പെടുത്താൻ ഇരു രാജ്യങ്ങൾക്കും സാധിച്ചതായി മന്ത്രിമാർ വിലയിരുത്തി.

എണ്ണയിതര വ്യാപാരം 2030ഓടെ 100 ശതകോടി ഡോളർ എന്ന ലക്ഷ്യത്തിലെത്തുമെന്നാണ്​ പ്രതീക്ഷ​. ഇന്ത്യ, യുഎ.ഇ തന്ത്രപ്രധാന ബന്​ധം ലോകത്തിനു തന്നെ മാതൃകയാണ്​. എല്ലാ തുറകളിലും മികച്ച സഹകരണവും മുന്നേറ്റവും തുടരേണ്ടതി​ന്‍റെ ആവശ്യകതയും മന്ത്രിമാർ ചൂണ്ടിക്കാട്ടി. യു.എഇ ആതിഥ്യമരുളുന്ന കോപ്പ്​ 28 ഉച്ചകോടിക്ക്​ ഇന്ത്യ എല്ലാ പിന്തുണയും ഉറപ്പാക്കും. മാനുഷിക ക്ഷേമത്തിന്​ ഉതകുന്ന ആഗോള നടപടികൾക്ക്​ പൂർണ പിന്തുണ നൽകാൻ യു.എഇ ഒരുക്കമാണെന്ന്​ ശൈഖ്​ അബ്​ദുല്ല വ്യക്​തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com