Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ഇൻഡ്യ' മുന്നണിയിലെ സീറ്റ് വിഭജനത്തിലെ തർക്കം പരിഹരിക്കാനായി മുതിർന്ന നേതാക്കളുടെ ഇടപെടൽ ആരംഭിച്ചു

‘ഇൻഡ്യ’ മുന്നണിയിലെ സീറ്റ് വിഭജനത്തിലെ തർക്കം പരിഹരിക്കാനായി മുതിർന്ന നേതാക്കളുടെ ഇടപെടൽ ആരംഭിച്ചു

ന്യൂഡല്‍ഹി: ‘ഇൻഡ്യ’ മുന്നണിയിലെ സീറ്റ് വിഭജനത്തിലെ തർക്കം പരിഹരിക്കാനായി മുതിർന്ന നേതാക്കളുടെ ഇടപെടൽ ആരംഭിച്ചു. ശരത് പവാർ, ഉദ്ധവ് താക്കറെ എന്നിവരോട് സോണിയ ഗാന്ധി സംസാരിക്കും. അടുത്ത ആഴ്ച പ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കാമെന്ന കണക്ക്കൂട്ടലിലാണ് സഖ്യം.

ശിവസേന,എൻ.സി.പി എന്നീ പാർടികളും കോൺഗ്രസുമായുള്ള ചർച്ചകളാണ് അന്തിമ ഘട്ടത്തിലേക്ക് എത്തുന്നത്. ബി.ജെ.പിയോടൊപ്പം നിന്നപ്പോൾ ലഭിച്ച സീറ്റുകൾ ചൂണ്ടികാട്ടിയാണ് ഉദ്ധവ് പക്ഷത്തെ ശിവസേന കൂടുതൽ സീറ്റ് ചോദിച്ചത്. രാജ്യത്തെ ഏറ്റവും സമ്പന്നമായ സീറ്റ് എന്ന് പറയപ്പെടുന്ന ദക്ഷിണ മുംബൈ ശിവസേനയുടെ സിറ്റിംഗ് സീറ്റ് ആയതിനാൽ ഉദ്ധവിനു വിട്ടുകൊടുക്കും. 4 തവണ ഇവിടെ മത്സരിക്കുകയും തുടർച്ചയായി 2 തവണ തോൽക്കുകയും ചെയ്ത മിലിന്ദ് ദേവ്ര അവകാശ വാദം ഉന്നയിച്ചു. ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ് അരവിന്ദ് സാവന്ത്,മിലിന്ദ് ദേവ്രയെ തോൽപ്പിച്ചത്.

ദക്ഷിണ മുംബൈ സീറ്റ് മിലിന്ദിന് മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ ഉറപ്പ് നൽകി, അഥവാ കഴിയില്ലെങ്കിൽ രാജ്യസഭാ സീറ്റ് നൽകും. സമാജ് വാദി പാർട്ടിയുമായുള്ള കോൺഗ്രസിന്റെ സീറ്റ് ചർച്ച തുടരുകയാണ്. 80 സീറ്റുള്ള യുപിയിൽ 9 സീറ്റ് വരെയാണ് അവരുടെ വാഗ്ദാനം. പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടിയുമായി കോൺഗ്രസ്സ് ഏകദേശ ധാരണയിൽ എത്തി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ പതിനെട്ടാം തീയതി ചോദ്യം ചെയ്യാനായി സമൺസ് നൽകിയതിനാൽ ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കുകയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments