Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപണമിടപാട് സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കാനൊരുങ്ങി ഇന്ത്യയും യു.എഇയും

പണമിടപാട് സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കാനൊരുങ്ങി ഇന്ത്യയും യു.എഇയും

ദുബൈ: പണമിടപാട് സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കാനൊരുങ്ങി ഇന്ത്യയും യു.എഇയും. ഇതുസംബന്ധിച്ച് ഈമാസം അവസാനം ഇരു രാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവെക്കും. ഇതിന് മുന്നോടിയായി അബൂദബിയിൽ റിസർവ് ബാങ്ക്, യു.എ.ഇ സെൻട്രൽബാങ്ക് ഗവർണർമാർ ചർച്ച നടത്തി.

യു.പി.ഐ പോലെ ഇന്ത്യയിലും യു.എ.ഇയിലുമുള്ള ഇൻസ്റ്റന്റ് പേമെന്റ് പ്ലാറ്റ്ഫോമുകളെ പരസ്പരം ബന്ധിപ്പിച്ച് രണ്ട് രാജ്യങ്ങൾക്കുമിടയിലെ പണമിടപാട് കൂടുതൽ എളുപ്പമാക്കുകയാണ് ലക്ഷ്യം. നാഷണൽ കാർഡ് പേമെന്റ് സംവിധാനം നടപ്പാക്കുന്നതിന്റെയും, പണമിടപാട് സാങ്കേതിക വിദ്യാരംഗത്തെ പുതിയ സംവിധാനങ്ങളും കണ്ടെത്തലുകളും പരസ്പരം പങ്കുവെക്കുന്നതിന്റെ സാധ്യതകൾ റിസർവ്ബാങ്ക് അധികൃതരും സെൻട്രൽബാങ്ക് അധികൃതരും ചർച്ച ചെയ്തു.

രണ്ട് രാജ്യങ്ങൾക്കുമിടയിൽ യു.എ.ഇ സെൻട്രൽ ബാങ്കിന്റെ ഡിജിറ്റൽ കറൻസി സംവിധാനം പരീക്ഷിക്കുന്നതും ചർച്ചയായി. സാമ്പത്തിക മേഖലയിലെ ഇന്ത്യ- യു എ ഇ സഹകരണം കൂടുതൽ ശക്തമാക്കാനാനുള്ള നടപടികളുടെ തുടർച്ചയാണ് ചർച്ചകൾ. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ്, യു എ ഇ സെൻട്രൽബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ എന്നിവർക്ക് പുറമെ യു എ ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും ചർച്ചയിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments