Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യയും സൗദിയും മാധ്യമ രംഗത്തെ സഹകരണം വർധിപ്പിക്കാൻ ധാരണ

ഇന്ത്യയും സൗദിയും മാധ്യമ രംഗത്തെ സഹകരണം വർധിപ്പിക്കാൻ ധാരണ

റിയാദ്: ഇന്ത്യയും സൗദിയും മാധ്യമ രംഗത്തെ സഹകരണം വർധിപ്പിക്കാൻ ധാരണ. സൗദി റേഡിയോ ആൻഡ് ടെലിവിഷൻ അതോറിറ്റി സി.ഇ.ഒ മുഹമ്മദ് ബിൻ ഫഹദ് അൽഹാരിതിയും ഇന്ത്യൻ അംബാസഡർ സുഹെൽ അജാസ് ഖാനും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വിഷയം ചർച്ചയായത്.

റിയാദിലെ അതോറിറ്റി ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ പൊതുതാൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. മുമ്പ് ഒപ്പുവെച്ച ധാരണാപത്രങ്ങളുടെയും അവ സജീവമാക്കുന്നതിെൻറയും വെളിച്ചത്തിൽ ഇന്ത്യയിലുള്ള അതോറിറ്റിയും അതിെൻറ സഹപ്രവർത്തകരും തമ്മിലുള്ള സഹകരണത്തിനുള്ള അവസരങ്ങളും സാധ്യതകളും ഇരുവരും ചർച്ച ചെയ്തു. മാധ്യമ രംഗം ഉൾപ്പെടെ വിവിധ മേഖലകളിൽ രാജ്യത്ത് നടക്കുന്ന പുരോഗതി ഇന്ത്യൻ അംബാസഡർ ചൂണ്ടിക്കാട്ടി.

റേഡിയോ ആൻഡ് ടെലിവിഷൻ കോർപറേഷൻ സാക്ഷ്യം വഹിക്കുന്ന വികസന ഘട്ടങ്ങൾ രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള പൊതുതാൽപ്പര്യമുള്ള മാധ്യമ മേഖലകളിലെ അനുഭവങ്ങളുടെ കൈമാറ്റത്തിന് സംഭാവന നൽകുമെന്നും അംബാസഡർ പറഞ്ഞു. ഇന്ത്യയിൽ ലഭ്യമായ കഴിവുകളെയും ടെലിവിഷൻ മേഖലയിലും ഉള്ളടക്ക വ്യവസായത്തിലും ഉള്ള അനുഭവത്തെയും അൽഹാരിതി പ്രശംസിച്ചു. ഇത്തരം കൂടിക്കാഴ്ച സംയുക്ത പ്രവർത്തനം വികസിപ്പിക്കുന്നതിനും ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും മാധ്യമ ശ്രമങ്ങൾ വർധിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തിെൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള സംഭാവന വർധിപ്പിക്കും. എല്ലാവർക്കും പ്രയോജന ലഭിക്കുന്ന അനുഭവങ്ങളുടെ കൈമാറ്റത്തിനും ഇതിലൂടെ സാധ്യമാകുമെന്നും അൽഹാരിതി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments