Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരൂപയുടെ ഇടിവ് നേട്ടമാക്കി ഗൾഫ് കറൻസികൾ നാട്ടിലേക്കു പണം അയയ്ക്കാൻ നല്ല സമയം

രൂപയുടെ ഇടിവ് നേട്ടമാക്കി ഗൾഫ് കറൻസികൾ നാട്ടിലേക്കു പണം അയയ്ക്കാൻ നല്ല സമയം

ദുബായ് : ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ വില ഇടിഞ്ഞതോടെ ദിർഹവും മറ്റു ഗൾഫ് കറൻസികളും തിളക്കം കൂട്ടി. ഒരു ദിർഹത്തിന് 22.56 രൂപയായിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്. 

രൂപയ്ക്കു തിരിച്ചടിയാണെങ്കിലും നാട്ടിലേക്കു പണം അയയ്ക്കുന്ന പ്രവാസികൾക്ക് ഈ സാഹചര്യം ഗുണം ചെയ്യും. 1000 ദിർഹത്തിന് 22560 ഇന്ത്യൻ രൂപ നാട്ടിലെ അക്കൗണ്ടിൽ ലഭിക്കും.

 സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ഒരു വർഷമായി ദിർഹവുമായി 22.2 ആയിരുന്ന ശരാശരി വിനിമയ നിരക്ക്. അവിടെയാണ് 36 പൈസയുടെ വർധനയുണ്ടായത്. 0.12% ആണ് ദിർഹത്തിന്റെ നേട്ടം. ഡോളറുമായുള്ള വിനിമയ നിരക്ക് 82.8 ആണ്. ഇത് 82.9വരെ ഉയരുമെന്നാണ് വിപണിയിലെ കണക്കു കൂട്ടൽ. 

ഗൾഫ് മേഖലയിലെ മറ്റു കറൻസികളുടെ വിനിമയ നിരക്കിലും മാറ്റമുണ്ടായി. ഖത്തർ റിയാലാണ് ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയത്. മൂല്യത്തിൽ 0.9% വർധന. ഒമാൻ റിയാലും ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്കിൽ 0.13% വർധനയുണ്ടായി. ഒരു റിയാലിന് 215.18 രൂപ നൽകണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments