Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യക്കാർക്ക് റഷ്യയിലേക്ക് ഇ – വീസ അനുവദിച്ചു

ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് ഇ – വീസ അനുവദിച്ചു

ദുബായ് : ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് ഇ – വീസ അനുവദിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ ഇന്ത്യ ഉൾപ്പടെ 52 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇ– വീസ ഉപയോഗിച്ചു റഷ്യയിലേക്കു യാത്ര ചെയ്യാം.

4 ദിവസമാണ് വീസ അനുവദിക്കാനുള്ള സമയം. 146.90 ദിർഹം (ഏകദേശം 3300 രൂപ) ആണ് കോൺസുലർ ഫീസ്. വിനോദസഞ്ചാരം, വാണിജ്യ ആവശ്യം തുടങ്ങിയവയ്ക്ക് ഇ – വീസ ഉപയോഗിച്ച് റഷ്യ സന്ദർശിക്കാം.

ഒറ്റത്തവണ മാത്രം പ്രവേശന അനുമതിയുള്ള വീസയുടെ കാലാവധി  60 ദിവസമാണ്. 16 ദിവസം വരെ രാജ്യത്തു താമസിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments