ഡൽഹി: രാജവ്യാപകമായി എല്ലാ ഔദ്യോഗിക, വാണിജ്യ പ്രവർത്തനങ്ങൾക്കും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കാനൊരുങ്ങി സർക്കാർ. ഇത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും ഉപഭോക്തൃ മന്ത്രാലയം അഭിപ്രായം ക്ഷണിച്ചു. ഫെബ്രുവരി 14 നകം അഭിപ്രായം അറിയിക്കണമെന്നാണ് നിർദ്ദേശം.
ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) റൂൾസ് 2024 ൽ സമയം ഏകീകരിക്കാൻ ലക്ഷ്യമിടുന്നുണ്ട്. നിയമപരവും ഭരണപരവും വാണിജ്യപരവും ഔദ്യോഗികവുമായ രേഖകളിൽ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കാനാണ് നീക്കം. വാണിജ്യം, ഗതാഗതം , പൊതുഭരണം, നിയമപരമായ കരാറുകൾ, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുളള എല്ലാ മേഖലകളിലും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കുമെന്നാണ് കരട് നിയമത്തിൽ പറയുന്നത്.
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കാനൊരുങ്ങി സർക്കാർ
RELATED ARTICLES