ഐഫോൺ 15 പ്രോ മോഡലുകളിലെ അമിത ചൂടാകൽ പ്രശ്‌നങ്ങളെക്കുറിച്ചു നിരവധി സമൂഹിക മാധ്യമ പോസ്റ്റുകളും മാധ്യമ വാർത്തകളും വന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന iOS 17 അപ്‌ഡേറ്റ് ഉപയോക്താക്കൾക്കു നിർണായകമാണ്. ആന്തരിക പരിശോധനകൾ ആപ്പിൾ നടത്തുകയാണെന്നും ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ ഉപയോക്താക്കൾക്ക് അപ്ഡേറ്റ് ലഭ്യമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
വരാനിരിക്കുന്ന iOS 17.0.3 അപ്‌ഡേറ്റ് A17 പ്രോ ചിപ്പിന്റെ പ്രകടനത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ അമിത ചൂടാക്കൽ പ്രശ്നം പരിഹരിക്കുമെന്നാണ് സൂചന. എന്നാൽ എല്ലാ iPhone 15 Pro, Pro Max ഉപയോക്താക്കൾക്കും അമിത ചൂടാകൽ എന്ന പ്രശ്നം അനുഭവപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്,മാത്രമല്ല ബാധിച്ച ഉപയോക്താക്കളുടെ കൃത്യമായ എണ്ണവും വ്യക്തമല്ല.
ഐഫോൺ പ്രതീക്ഷിച്ചതിലും കൂടുതൽ ചൂടാകാൻ കാരണമായേക്കാവുന്ന ചില ‘ബഗ്’ കാരണങ്ങളും(അതില്‍ ചില ആപ്പുകളുടെ പ്രശ്നങ്ങളും ഉൾപ്പെടും) തിരിച്ചറിഞ്ഞിട്ടുണ്ടെന്നു ആപ്പിൾ വക്താക്കൾ പറയുന്നു. പ്രശ്‌നം അതിന്റെ A17 പ്രോ ചിപ്പുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെന്നും വരാനിരിക്കുന്ന പരിഹാരം ഒരു തരത്തിലും പ്രോസസറിന്റെ പ്രകടനത്തെ മോശമാക്കില്ലെന്നും കമ്പനി പറഞ്ഞു.
ചില വാര്‍ത്തകൾ പോലെ പവർ ചാർജറുകളുമായി ബന്ധമില്ല, കാരണം iPhone 15 പൂർണ്ണമായും USB-സി പോർട്ടുമായി പൊരുത്തപ്പെടുന്നു, കൂടാതെ അമിതമായി ചൂടാകുന്നത് തടയാൻ ബിൽറ്റ്-ഇൻ പരിരക്ഷയുണ്ട്. അതിനാൽ നിങ്ങൾക്ക് പ്രശ്‌നം നേരിട്ടിട്ടുണ്ടെങ്കിൽ പരിഹാരം ഉടൻ എത്തിച്ചേരുമെന്നു ആപ്പിൾ പറയുന്നു.