പുത്തന്‍ ഐ ഫോണ്‍ വാങ്ങിയിട്ട് ചൂടാകുന്നുവെന്ന് ഉപയോക്താക്കള്‍ പരാതി പറഞ്ഞിട്ട് അധികം ദിവസമായില്ല. ഫോണ്‍ ചൂടാകുന്നതിന്റെ പിന്നിലെ കാരണങ്ങള്‍ കണ്ടെത്തിയെന്നും പുതിയ അപ്ഡേറ്റില്‍ പരിഹരിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ആപ്പിള്‍. ചില സോഫ്റ്റുവെയറുകളും ബഗുകളുമാണ് ഫോണിനെ ഇങ്ങനെ ചൂടാക്കുന്നതെന്നും പുതിയ അപ്ഡേറ്റ് വരുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നുമാണ് ആപ്പിളിന്റെ വിശദീകരണം.
ഉപയോക്താക്കളുടെ വിവരങ്ങള്‍ പുതിയ ഫോണില്‍ റീസ്റ്റോര്‍ ചെയ്യുന്നതിന്റെ ഭാഗമായി ഡാറ്റ ഓവര്‍ലോഡ് വരുന്നത് കൊണ്ട് ആദ്യത്തെ കുറച്ച് ദിവസം ഫോണ്‍ ചൂടാകുമെന്നും ഇതില്‍ ആശങ്കവേണ്ടെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. ഐഒഎസ് 17 ലെ ബഗ്, ഫോണ്‍ ചൂടാക്കുന്നുണ്ടെന്നും ആപ്പിള്‍ പറയുന്നു. ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ചില ഗെയിമുകളും ഫോണ്‍ ചൂടാകാന്‍ കാരണമാകുമെന്നും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
അതേസമയം ഐഫോണിന്റെ പ്രോ, മാക്സ് പതിപ്പുകള്‍ ചൂടാവില്ലെന്നും സ്റ്റെയിന്‍ലെസ് സ്റ്റീലടക്കമുള്ള ഡിസൈന്‍ അമിതമായി ചൂടാവുന്നതില്‍ നിന്നും ഫോണിനെ സംരക്ഷിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഉപയോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സുരക്ഷയെ ഇത് ബാധിക്കില്ലെന്നും ആപ്പിളിന്റെ വിശദീകരണത്തില്‍ പറയുന്നു. പഴയതില്‍ നിന്നും വ്യത്യസ്തമായി ഉള്‍പ്പെടുത്തിയ സി– കേബിള്‍ പോര്‍ട്ടല്ല ചൂടാകുന്നതിന് കാരണം. എന്നാല്‍ 20 വാട്ടില്‍ കൂടുതലുള്ള ചാര്‍ജറുകളുടെ ഉപയോഗം ഐഫോണിനെ പതിവിലും ‘ചൂടാക്കാന്‍’ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. തൊട്ടാല്‍ പൊള്ളുന്ന പോലെ ഫോണ്‍ ചൂടാകുന്നുവെന്ന് നൂറുകണക്കിന് ഐഫോണ്‍ ഉപയോക്താക്കളാണ് കഴിഞ്ഞയാഴ്ച സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. അതേസമയം പുതിയ അപ്ഡേഷന്‍ എപ്പോഴുണ്ടാകുമെന്നും