Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഹമാസിന്‍റെ സായുധസേന വിഭാഗത്തെ പൂര്‍ണമായും കീഴടക്കിയെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍

ഹമാസിന്‍റെ സായുധസേന വിഭാഗത്തെ പൂര്‍ണമായും കീഴടക്കിയെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍

ഹമാസിന്‍റെ സായുധസേന വിഭാഗത്തെ പൂര്‍ണമായും കീഴടക്കിയെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍. ആക്രമണത്തിന്‍റെ ഒന്നാം വാര്‍ഷികത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം. അതേസമയം, ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. തെക്കന്‍ ബെയ്റൂട്ടില്‍ ഹിസ്ബുല്ലയുടെ സാന്നിധ്യമുള്ള മേഖലകള്‍ തകര്‍ത്തു. ഹിസ്ബുല്ലയുടെ ആയുധം സൂക്ഷിക്കുന്ന കേന്ദ്രങ്ങളില്‍ സ്ഫോടനം നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. 

ഹിസ്ബുല്ല കമാന്‍ഡര്‍ ഖാദര്‍ അലി താവിലിനെ വധിച്ചെന്ന സൈന്യത്തിന്റെ പ്രഖ്യാപനത്തില്‍ ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല.ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണത്തില്‍ തുറമുഖ നഗരമായ ഹൈഫ തകര്‍ക്കാന്‍ ശ്രമം. പത്ത് പേര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയുടെ മധ്യമേഖല ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായതായി സിറിയന്‍ പ്രതിരോധമന്ത്രാലയവും പറഞ്ഞു. അതേസമയം, ടെഹ്റാനിലെ രണ്ട് വിമാനത്താവളങ്ങള്‍ പഴയസ്ഥിതിയിലേക്ക് കടന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments