Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇസ്രയേൽ-ഹമാസ് യുദ്ധം: മരണം 1500 കടന്നു

ഇസ്രയേൽ-ഹമാസ് യുദ്ധം: മരണം 1500 കടന്നു

ഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിൽ മരണം 1500 കടന്നു. ഭക്ഷണവും വെള്ളവും ഉൾപ്പെടെ കിട്ടാതെ ഗാസയിലെ ജനങ്ങൾ കൊടിയ ദുരിതത്തിലാണ്. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 687 പേർ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ശക്തമായ റോക്കറ്റാക്രമണത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഹമാസിന്റെ ശക്തി കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഗാസ കടൽ തീരത്തിനടുത്ത് നിലയുറപ്പിച്ച നാവികസേനയും റോക്കറ്റാക്രമണം നടത്തുണ്ട്. കരസേനാനീക്കവും തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

ഇസ്രയേൽ പൂർണ ഉപരോധം ഏർപ്പെടുത്തിയതോടെ ഗാസയിൽ വൈദ്യുതി ബന്ധം നിലച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെ ജനങ്ങൾ വലഞ്ഞു. 45000 ൽ അധികം പേർ ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥിക്യാമ്പുകളിലേക്ക് മാറി. ഇതിൽ രണ്ട് ക്യാമ്പുകൾ വ്യോമാക്രമണത്തിൽ തകർന്നു. നിലനിൽപിനായുള്ള യുദ്ധമാണ് നടക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഹമാസ് തടവിലാക്കിയ 130 ൽ അധികം വരുന്ന ബന്ദികളെ മോചിപ്പിക്കാൻ ശ്രമം തുടരുന്നു. ഖത്തർ, അമേരിക്കൻ പിന്തുണയോടെ മധ്യസ്ഥ ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ ബന്ദികളെ വധിക്കുമെന്ന് ഹമാസ് ഭീഷണിപ്പെടുത്തി. ബന്ദികളെ മോചിപ്പിക്കണമെന്ന് യു എൻ ആവശ്യപ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഉയരുന്നതിൽ ആശങ്കയുണ്ടെന്നും യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com