Sunday, January 26, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇസ്രയേൽ – ഹമാസ് സംഘർഷം: ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ പ്രതീക്ഷ

ഇസ്രയേൽ – ഹമാസ് സംഘർഷം: ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ പ്രതീക്ഷ

ഗാസ : ഇസ്രയേൽ – ഹമാസ് സംഘർഷം അവസാനിപ്പിക്കാൻ ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ പ്രതീക്ഷ. വെടി നിർത്താനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ധാരണയ്ക്കു വൈകാതെ വഴിയൊരുങ്ങുമെന്നു ഖത്തർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. ഗാസയിൽ ഇസ്രയേൽ വെടി നിർത്തിയാൽ മാത്രം ബന്ദികളെ മോചിപ്പിക്കാമെന്നാണു ഹമാസ് നിലപാട്. 

ഇതിനിടെ, ഇസ്രയേൽ കരസേന വ്യോമസേനയുടെ പിന്തുണയോടെ വടക്കൻ ഗാസയിൽ വീണ്ടും മിന്നലാക്രമണം നടത്തി. വ്യോമാക്രമണം കിഴക്കൻ ഗാസയിലേക്കു കൂടി വ്യാപിപ്പിക്കുകയും ചെയ്തു. ഈ മാസം 7 മുതൽ ഇതുവരെ 7326 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഗാസയിൽ ജലവിതരണം ഉൾപ്പെടെ അടിസ്ഥാന സേവനങ്ങളെല്ലാം താറുമാറായി ജനം ഗുരുതരമായ അനാരോഗ്യത്തിന്റെ വക്കിലാണെന്നു യുഎൻ ദുരിതാശ്വാസ ഏജൻസി മുന്നറിയിപ്പു നൽകി. മലിനജലം ഒഴുകിപ്പരന്ന് ഗാസയിലെ തെരുവുകൾ രോഗകേന്ദ്രങ്ങളായി മാറുകയാണെന്ന് ഏജൻസി കമ്മിഷണർ ജനറൽ ഫിലിപ്പെ ലസറീനി പറഞ്ഞു. 

കിഴക്കൻ സിറിയയിലെ ആയുധസംഭരണശാലകൾ യുഎസ് വ്യോമാക്രമണത്തിലൂടെ തകർത്തു. ഇറാൻ റവല്യൂഷണറി ഗാർഡ് യുഎസ് സൈനികകേന്ദ്രങ്ങളിൽ നിരന്തരം നടത്തുന്ന ആക്രമണത്തിനു മറുപടിയാണിതെന്നും പറഞ്ഞു. 

യുഎസ് ആക്രമണത്തി‍ൽ പ്രകോപിതരാകില്ലെന്നും യുദ്ധത്തിനു ചാടിപ്പുറപ്പെടില്ലെന്നും സിറിയയുമായി സൈനികസഹകരണമുള്ള റഷ്യ അറിയിച്ചു. യുഎസ് ആക്രമണം മേഖലയിൽ കൂടുതൽ അശാന്തി വിതയ്ക്കുമെന്നും ചൂണ്ടിക്കാട്ടി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com