Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒരു ടിക്കറ്റിന് വില 6 കോടി; ബഹിരാകാശ ടൂറിസം ആരംഭിക്കാന്‍ ഇന്ത്യ

ഒരു ടിക്കറ്റിന് വില 6 കോടി; ബഹിരാകാശ ടൂറിസം ആരംഭിക്കാന്‍ ഇന്ത്യ

ദില്ലി: സമീപ ഭാവിയില്‍ തന്നെ ബഹിരാകാശ ടൂറിസം എന്ന സ്വപ്ന പദ്ധതി ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ. 2030 ഓടെ പണം നല്‍കുന്നവര്‍ക്ക് ബഹിരാകാശത്ത് വിനോദ സഞ്ചാരം നടത്താന്‍ സാധിക്കുന്ന സൌകര്യം ഒരുക്കാനാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

സുരക്ഷിതവും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ഇന്ത്യയുടെ സ്വന്തം ടൂറിസം ബഹിരാകാശ മൊഡ്യൂളിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ചെയർമാൻ എസ് സോമനാഥ് പറയുന്നു. 

ഉപഭ്രമണപഥത്തിലേക്കുള്ള ബഹിരാകാശ യാത്രകളായിരിക്കും ഐഎസ്ആര്‍ഒ നിര്‍മ്മിക്കുന്ന ബഹിരാകാശ ടൂറിസം മൊഡ്യൂള്‍ ഉപയോഗിച്ച് നടപ്പിലാക്കുക എന്നാണ് റിപ്പോര്‍ട്ട്. ഉപഭ്രമണപഥ ടൂറിസം പദ്ധതികള്‍ ഇതിനകം വെര്‍ജിന്‍, ആമസോണ്‍ തലവന്‍ ജെഫ് ബെസോസിന്‍റെ കമ്പനി എന്നിവര്‍ നടത്തിയിട്ടുണ്ട്. 

ഉപഭ്രമണപഥത്തിലെ ഫ്ലൈറ്റുകൾ സാധാരണയായി ബഹിരാകാശത്തിന്റെ അരികിൽ 15 മിനിറ്റ് വരെയാണ് തങ്ങുക എന്നാണ് വിവരം. തുടർന്ന് ഭൂമിയിലേക്ക് മടങ്ങും.  എന്നാല്‍ ഇതാണോ ഐഎസ്ആര്‍ഒയുടെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ പദ്ധതി എന്ന് എനിയും വ്യക്തമാകാനുണ്ട്. 

അതേ സമയം ഈ ബഹിരാകാശ ടൂറിസം പദ്ധതിക്ക് ഒരാള്‍ക്ക് ഏകദേശം 6 കോടി രൂപയോളം ചിലവാരും എന്നാണ് കണക്ക്. ഈ വർഷം ഫെബ്രുവരിയിൽ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിയില്‍ ഇന്ത്യയുടെ ഉപ ഭ്രമണപഥ ടൂറിസം പദ്ധതിയുടെ സാധ്യതാ പഠനങ്ങൾ ഐഎസ്ആർഒ ഇതിനകം ആരംഭിച്ചതായി ശാസ്ത്ര സാങ്കേതിക, ആണവോർജ, ബഹിരാകാശ വകുപ്പിന്റെ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com