ജെയിംസ് കൂടൽ
യുവത്വത്തിന്റെ പ്രസരിപ്പും പ്രതീക്ഷയുമായി മാറിയ ഒരാൾ. കേരള രാഷ്ട്രീയത്തിൽ സമീപകാലത്ത് വന്ന യുവനേതാക്കളിൽ എറ്റവും ശ്രദ്ധേയൻ. വേറിട്ട വ്യക്തിത്വം. തീ പാറുന്ന പ്രസംഗം. ഏല്ലാ വിഭാഗം ആളുകളെയും ചേർത്തു നിർത്താനുള്ള കഴിവ്. രാഹുൽ മാങ്കൂട്ടത്തിൽ പ്രിയങ്കരനായത് ഇങ്ങനെയൊക്കെയാണ്. കക്ഷി രാഷ്ട്രീയ ഭേതമന്യേ ഏവർക്കും പ്രിയങ്കരനായിരുന്നു രാഹുൽ എന്ന കാര്യത്തിൽ സംശയമില്ല. ഒടുവിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ രാഹുലിന്റെ പേര് മുഴങ്ങിക്കേട്ടതും അതുകൊണ്ടു തന്നെയാണ്. ത്രികോണ മത്സരമാണ് പാലക്കാട് നടക്കുന്നതെന്ന് മാധ്യമങ്ങൾ അടക്കം പറഞ്ഞപ്പോഴും തന്റെ വിജയം സുനിശ്ചിതമാണെന്ന് രാഹുലും മാങ്കൂട്ടത്തിലും അദ്ദഹത്തെ വിശ്വസിക്കുന്നവരും ഉറച്ചു പറഞ്ഞത് ആ വ്യക്തി പ്രഭാവത്തോടുള്ള ഇഷ്ടം കൊണ്ടു തന്നെയാണ്. ഒടുവിൽ പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും റെക്കോഡ് ഭൂരി പക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുക തന്നെ ചെയ്തു.
ബി.ജെ.പിക്ക് വിജയപ്രതീക്ഷയുള്ള ഉറച്ച മണ്ഡലം. സി.പി.എമ്മിന്റെ സംബന്ധിച്ച് തങ്ങളുടെ പേരും പ്രതാപവും പേരും തിരിച്ചെടുക്കാനുള്ള സുവർണ അവസരം. രാഹുൽ മാങ്കൂട്ടത്തിലിനെ വിജയ സാധ്യത അതിലും ഏറെ. അതുകൊണ്ട് തന്നെ രുഹുലിനെ ശത്രുവായി ഇരു കൂട്ടരും കണ്ടു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് മുഴങ്ങികേട്ട കാലം മുതൽ തന്നെ അവർ ഒത്തുചേർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അനാവശ്യമായി വിവാദങ്ങൾകൊണ്ട് എങ്ങനെയൊക്കെ തകർക്കാമോഎന്നുള്ള പദ്ധതികൾ മെനഞ്ഞു. പെട്ടിവിവാദം കേരള രാഷ്ട്രീയത്തിൽ വലിയ വഴിത്തിരിവാകുമെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഇല്ലാതാക്കുമെന്നും അവർ കണക്കു കൂട്ടി. ഒടുവിൽ എല്ലാ പദ്ധതിയേയും രാഹുൽ തന്റെ നേരായനേരായ പ്രവൃത്തി കൊണ്ടും നല്ല വാക്കുകളാലും നേരിട്ടു. ഷാഫിക്കെന്ന പോലെ പാലക്കാട് രാഹുലിനായി കൈകോർത്തു. ഒടുവിൽ രാഹുലിനെ തേടിഎത്തിയത് മിന്നുന്ന വിജയം. കോൺഗ്രസ് ചരിത്രത്തിലെ പാലക്കാടൻ ചരിത്രത്തിലെ ഏറ്റവും ശക്തമായ വിജയം. നിയമ സഭയിലേക്ക് രാഹുൽ എത്തുന്നതോടെ കോൺഗ്രസിന് ഉണ്ടാകുന്ന ഗുണം ചെറുതല്ല. കോൺഗ്രസിന്റെ ശക്തി വർദ്ധിപ്പിക്കാനും അടുത്ത തിരഞ്ഞെടുപ്പിൽ യുവാക്കളെ കൂടുതൽ കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് എത്തിക്കുന്നതിനും ഇത് വഴിതെളിക്കും. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കാണിച്ച വലിയൊരു മാതൃകയാണ് പാലക്കാട് പോലൊരു മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പോലെയുള്ള യുവ നേതാവിന് അവസരം നൽകിയത്. ഇത് കോൺഗ്രസിന്റെ പുതിയ സന്ദേശമാണ്. രാഹുലിന്റെ വളർച്ച അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രസ്ഥാനം ഒരു നിർണായ ഘട്ടത്തിൽ എത്തും. ഇത് ഭരണത്തിലേക്ക് എത്തിച്ചേരാനുള്ള വഴിത്തിരിവാകുമെന്നതിലും സംശയമില്ല. കേരളത്തിൽ അലയടിച്ചുയരുന്ന ഒരു ഭരണ വിരുദ്ധ വികാരമുണ്ട്. ഈ വികാരത്തിന് നിയമ സഭയിൽ ആക്കം കൂട്ടാൻ രാഹുലും എത്തും. പ്രതിപക്ഷത്തിന്റെ ശക്തി കേന്ദ്രമായി ഊർജ്ജ സ്‌ത്രോസായി രാഹുൽ മാറും.
സർക്കാരിനെതിരെ ആഞ്ഞടിച്ചും ഭരണത്തിലെ അഴിമതിക്കുമെതിരെ രാഹുൽ കൊടുങ്കാറ്റായി മാറും. സർക്കാരിനെ സമ്മർദ്ധത്തിലാക്കി യു.ഡി.എഫ് ചേരി ഒത്തൊരുമിക്കുമ്പോൾ രാഹുലിന്റെ ശബ്ധം അവിടെ മുഴങ്ങി കേൾക്കും. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം യുവാക്കളിലാണ് പ്രതീക്ഷ. ആ യുവാക്കളിൽ മുൻ നിരയിൽ രാഹുൽ മാങ്കൂട്ടത്തിലുമുണ്ടാകും. സർക്കാരിനെതാരായി കോൺഗ്രസ് -യു.ഡി.എഫ് ചേരിയുടെ ഏറ്റവും വലിയ തുറുപ്പ് ചീട്ടായി രാഹുൽ മാറും.