ജെയിംസ് കൂടൽ
പാർല്മെന്റ് തെരഞ്ഞെടുപ്പ് പ്രക്രീയയിലെ ചില
സൂചനകൾ നൽകുന്നത്
ഇന്ത്യയുടെ ജനാധിപത്യ സംവിധാനങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നതാണ്.
ഈ തെരഞ്ഞെടുപ്പ് കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ വിനീതവധേയരായി തൊഴുകൈകളുമായി നിന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങൾ തന്നെ. രാജ്യത്തെ ഇതരമതസ്ഥരെ മതപരവും വർഗീയപരവുമായി ആക്രമിച്ച് ഹിന്ദുത്വ അജïയുടെ പേരിൽ വോട്ടുതേടുന്നതായിരുന്നു മോദിയുടെ ശൈലി. നിരവധി കോണുകളിൽ നിന്ന് പരാതികളും പ്രതഷേധങ്ങളും ഉയർന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ ചെറുവിരൽ അനക്കാൻ പോലും തയ്യാറായില്ല. കമ്മീഷന്റെ അധികാരങ്ങൾ പ്രധാനമന്ത്രിക്ക് മുന്നിൽ അടിയറവ് വയ്ക്കുന്ന കാഴ്ചയും. വോട്ടിംഗ് മെഷീ
നിൽ മുതൽ ബൂത്തുകളുടെ പ്രവർത്തനങ്ങളിൽ വരെ നിലനിന്നിരുന്ന സംശയങ്ങളെ ബലപ്പെടുത്തുന്നതായിരുന്നു കമ്മീഷന്റെ പെരുമാറ്റം. ഒടുവിൽ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ നിശബ്ദ പ്രചാരണത്തിന്റെ നാളിൽ കന്യാകുമാരിയിൽ വവേകാനന്ദപ്പാറയിൽ ധ്യാനം ഇരുന്ന് മോദി തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പരസ്യപ്രചാരണം നടത്തി. തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പരാതികൾ ഉയർന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ അനങ്ങിയില്ല. ഭാവി പ്രധാനമന്ത്രി എന്ന മനോഭാവമായിരുന്നു കമ്മീഷൻ മോദയോട് പുലർത്തിയിരുന്നത്. മോദിയുടെ ധ്യാനം രാജ്യമാകെയുള്ള മാധ്യമങ്ങളിൽ വാർത്തയാകുമ്പോൾ നിശബ്ദ പ്രചാരണത്തിന്റെ ലംഘനമല്ലെയെന്ന ചോദ്യത്തിന് ഇന്നും മറുപടിയില്ല.
പത്തനംതിട്ട മണ്ഡലത്തിൽ ആന്റോ ആന്റണി എം.പി സ്ഥാപിച്ച കാത്തിരിപ്പ് പുരകൾക്ക് മുകളിലെ ബോർഡ് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന പേരിൽ മറച്ച തിരഞ്ഞെടുപ്പ് കമ്മീഷനാണ് മോദിക്ക് മുന്നിൽ നിശബ്ദരായതെന്നും നാം അറിഞ്ഞു. തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ നടന്ന റാലികളിലും മോദി വദ്വേഷ പ്രസംഗം നടത്തിയിരുന്നു. എന്നാൽ ഒരു പ്രസംഗത്തിന്റെ പേരിൽ പോലും മോദിക്ക് കമ്മീഷന്റെ പഴകേൾക്കേïി വന്നില്ല. രാഷ്ട്രപിതാവിനെ അപമാനിച്ചു കൊï് നടത്തിയ പ്രസ്താവനെയും മോദിയെ പരിശുദ്ധനാക്കുകയായിരുന്നു. സവർക്കറുടെ അനുയായിയായ മോദി, അതേ സവർക്കറുടെ പാത സ്വീകരിച്ച ഗോഡ്‌സേയുടെ പ്രതിപുരഷൻ ആണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു പ്രസ്താവന. ലോകമാകെ ആരാധിക്കുന്ന മഹാത്മജിയെ പോലും നിന്ദയോടെ കാണുന്ന ഭരണവർഗം വീണ്ടും ഒരിക്കൽ കൂടി അധികാരത്തിൽ എത്തുമ്പോൾ ഇന്ത്യയിലെ ജനാധിപത്യം ചോദ്യചെയ്യപ്പെടുമെന്ന കാര്യത്തിൽ ഒരു സംശയവും അവശേഷിക്കുന്നില്ല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന സംഘപരിവാർ ആശയത്തിലൂടെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം ഇല്ലാതെയുമാകാം. അന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രസക്തിയും നഷ്ടമാകും. മതം മാത്രം പറയുന്ന രാഷ്ട്രങ്ങളുടെ ശ്രേണിയലേക്ക് ഇന്ത്യയും നടന്നടുക്കുമ്പോൾ വരാനിരിക്കുന്നത് ഭീതിയുടെ നിമിഷങ്ങളാകും. ഇന്ത്യയിൽ നിന്ന് ഭാരതത്തലേക്കുള്ള മാറ്റം അത് അത്ര ശുഭകരമാകില്ല.