തിരുവനന്തപുരം: ഒഐസിസി പ്രവർത്തനങ്ങളെക്കുറിച്ച് കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുമായി ഗ്ലോബൽ പ്രസിഡൻ്റ് ജെയിംസ് കൂടൽ ചർച്ച നടത്തി. ഗ്ലോബൽ പ്രസിഡൻ്റായി ചാർജെടുത്ത ശേഷമുള്ള ജെയിംസ് കൂടലിൻ്റെ ദീപദാസ് മുൻഷിയുമായുള്ള ആദ്യ കൂടിക്കാഴ്ച കൂടിയാണിത്. ഒഐസിസിയുടെ പ്രവർത്തനങ്ങൾ, ഭാവി പരിപാടികൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനൊപ്പം ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.