Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'വയനാടിന് പ്രിയങ്കരി പ്രിയങ്ക', ജെയിംസ് കൂടൽ എഴുതുന്നു

‘വയനാടിന് പ്രിയങ്കരി പ്രിയങ്ക’, ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

പ്രിയങ്ക ഒന്നു ചിരിച്ചാൽ അതു വെളിച്ചമാണ്..കോൺഗ്രസ് പ്രവർത്തകരുടെ ആവേശമാണ്. ഹൃദയംകലരുന്ന ചിരിയോടെ മാത്രമേ പ്രിയങ്കയെ കണ്ടിട്ടുള്ളൂ.. പക്ഷേ തന്റെ അച്ഛൻ രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് പിന്നിലെ പ്രതിയായ നളിനിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു നിന്ന പ്രിയങ്കയെ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. പ്രിയങ്കയുടെ കരഞ്ഞുകലങ്ങിയ കണ്ണുകളിലേക്ക് ഒന്നു നോക്കാൻ പോലും നളിനിയ്ക്കായില്ല. പിന്നീട് പ്രിയങ്ക പറഞ്ഞു ഞാൻ നളിനിയെ കണ്ടപ്പോൾ എനിക്ക് അവരോട് വെറുപ്പില്ലെന്ന് ദേഷ്യമില്ലെന്ന്… അവർ ചെയ്തതിന് മാപ്പു കൊടുക്കുക തന്നെയാണ് ഞാൻ ചെയ്യേണ്ടതെന്ന്. പ്രിയങ്ക ആൻഡ് നളിനി എന്ന പുസ്തകത്തിൻ ഈ സംഭവം വിവരിക്കുന്നുണ്ട്.സ്വന്തം അച്ഛന്റെ കൊലയാളിയോടും പോലും ക്ഷമിക്കാൻ കഴിയുന്ന സ്‌നേഹത്തിന്റെ പേരാണ് പ്രിയങ്കാ ഗാന്ധി..
വയനാട്ടിൽ പ്രിയങ്കയുടെ വിജയം സുനിച്ഛിതമാണ്. അത് ആർക്കും തർക്കമുള്ള കാര്യമല്ല. നിലവിലെ.. നിങ്ങൾക്കു വേണ്ടി ഞാൻ ഉണ്ടാകും എന്ന വാക്കാണ് പ്രിയങ്ക പറയുന്നത്. ഈ ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പിലെ മത്സരമായി ഇതിനെ കാണാൻ സാധിക്കില്ല. ഇനി വരാനുള്ള എല്ലാ തിരഞ്ഞെടുപ്പുകൾക്കും കൂടിയുള്ള ഒരുക്കങ്ങൾ കൂടിയാണ് വയനാട് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകർ പ്രയങ്കയോടൊപ്പം പങ്കിട്ടതും.
മുന്നണിയിലെ ഓരോ ഘടക കക്ഷി നേതാക്കളും വയനാട്ടിൽ എത്തി എന്നുള്ളതാണ് പ്രധാനപ്പെട്ട സംഗതി. പ്രവർത്തകരെ സംബന്ധിച്ച് ഇത് ഏറെ ആവേശമുണ്ടാക്കുന്നതാണ്. പ്രിയങ്കയ്ക്ക് എതിരായുള്ളത് എൻ.ഡി എയിൽ നിന്ന് നവ്യ ഹരിദാസും എൽ.ഡി.എഫിൽ നിന്ന് സത്യൻമുകേരിയുമാണ്. പ്രിയങ്കയുടെ ആദ്യ മത്സരമാണ് വയനാട്ടിലേത്. എത് പ്രതികൂല സാഹചര്യത്തിലും യൂ.ഡി.എഫിനെ കൈവിടാത്ത വയനാട് മണ്ഡലം. ആനി രാജയും, കെ. സുരേന്ദ്രനും , തുഷാർ വെള്ളാപ്പള്ളിയും അടക്കം പല പ്രമുഖരും ഭാഗ്യ പരീക്ഷണം നടത്തിയ ഇടം. പക്ഷേ ഇത്തവണ പഴയ സാഹചര്യമല്ല വയനാട്ടിലുള്ളത്. രാജ്യം കണ്ട എറ്റവും വലിയ മഹാദുരന്തത്തിന് സാക്ഷ്യം വഹിച്ചവർ. ഉറ്റവരും വേണ്ടപ്പെട്ടവരും മണ്ണിൽ അലിഞ്ഞ ഇടം. ഇതിനിടയിൽ ഒരു തിരഞ്ഞെടുപ്പുകൂടി വന്നത് വോട്ടർമാർ എങ്ങനെ വിലയിരുത്തുന്നു എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. കേന്ദ്രത്തിന്റെ സഹായധനം വയനാട്ടിൽ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി. ഇത് മണ്ഡലത്തിൽ വലിയ ചർച്ചയായി. ഒപ്പം വയനാടിനെ അനാവശ്യ തിരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടെന്നും ഇത് വരുകാലങ്ങളിൽ ആവർത്തിക്കുമെന്നുള്ള ആക്ഷേപവും എതിരാളികൾ ഉന്നയിക്കുന്നു. മനുഷ്യമൃഗ സംഘർങ്ങളും കൃഷി നാശവും വയനാട്ടിലുണ്ട്. ദുരന്തബാധിത പുനരധിവാസം സംബന്ധിച്ചും ആശങ്കകളുണ്ട്. പലരും പലയിടത്തായി ചിതറിപ്പോയിരിക്കുന്നു. ഇതിനെല്ലാം പരിഹാരം കാണണം. ഇതെല്ലാം തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം കുറയാൻ സാദ്ധ്യത ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടം തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതോടെ പാർട്ടി നേതൃത്വങ്ങളും ആശങ്കയിലാണ്. സിപി.എമ്മിന്റെ പാർട്ടി സമ്മേളനങ്ങളിൽ ഇടയിൽ ഉപതിരഞ്ഞെടുപ്പ് വന്നതാണ് വലിയ വെല്ലുവിളി. പ്രമുഖരുടെ പേര് ഉയർന്ന് കേട്ട മണ്ഡലത്തിൽ പുതുമുഖ സ്ഥാനാർത്ഥിയെ തന്നെ പരിചയപ്പെടുത്തേണ്ട വെല്ലുവിളിയാണ് ബി.ജെ.പിക്ക്. എന്നും യു.ഡി.എഫിന് ഒപ്പം നിന്ന മണ്ഡലത്തിൽ കഴിഞ്ഞ തവണ ഭൂരി പക്ഷം കുറഞ്ഞത് കൃത്യമായ വോട്ടു ചേർക്കാത്തതുകൊണ്ടാണെന്ന പഴി കേൾക്കേണ്ടി വന്നിരുന്നു കോൺഗ്രസിന്. അത് ഇത്തവണയും ആവർത്തിച്ചാൽ നേതൃത്വം മറുപടി പറയേണ്ടി വരും. പ്രത്യേകിച്ച് പ്രിയങ്ക ഗാന്ധി മത്സരിക്കാൻ എത്തുമ്പോൾ. അതുകൊണ്ട് തന്നെ വോട്ടു ചേർക്കൽ അടക്കം നേരത്തെ തീർത്തിന്റെ ആത്മ വിശ്വാസത്തിലാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments