Monday, January 27, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'പാളിയ സ്ഥാനാർത്ഥിയും പാളുന്ന നീക്കങ്ങളും: ഇതു താൻ പാലക്കാട് സി.പി.എം' ജെയിംസ് കൂടൽ എഴുതുന്നു

‘പാളിയ സ്ഥാനാർത്ഥിയും പാളുന്ന നീക്കങ്ങളും: ഇതു താൻ പാലക്കാട് സി.പി.എം’ ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

ഭരണവിരുദ്ധ വികാരവും സി.പി.എം ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടം തിരിച്ചറിഞ്ഞ കേരളത്തിന് മുന്നിൽ പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകൾ വലിയ മാതൃകതീർക്കും. സർക്കാരിനെതിരെ ഒന്നായി ജനം വിധിയെഴുതും. അത് കോൺഗ്രസിന് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട മുതൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും യു.ഡി.എഫ് സ്ഥാനാർത്ഥികളെ ബോധപൂർവം അവഹേളിക്കാനുമാണ് സി.പി.എം ബി.ജെ.പി പ്രവർത്തകർ ശ്രമിക്കുന്നത്. സി.പി.എം അവരുടെ എല്ലാ അടവുകളും പയറ്റി പരാജയപ്പെട്ടുകഴിഞ്ഞു. ഇതിന്റെ തുടർച്ചയാണ് ഇന്നലെ അരങ്ങേറിയ സംഭവം. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തീയതി നീട്ടിയതോടെ പുതിയ നാണംകെട്ട കുടില തന്ത്രങ്ങളുമായി ബി.ജെ.പി -സി.പി.എം പ്രവർത്തകർഇറങ്ങിയിരിക്കുകയാണ്.

തിരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലും മുറികളിലും കഴിഞ്ഞ ദിവസം അർദ്ധരാത്രി പൊലീസ് നടത്തിയ പരിശോധന സി.പി.എം ബി.ജെ.പി ബാന്ധവം വെളിപ്പെടുന്നതാണ്. പാലക്കാട് കെ.പി.എം റീജൻസി എന്ന ഹോട്ടലിലായിരുന്നു പൊലീസ് പരിശോധന. വി.കെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയ നേതാക്കൾ ഹോട്ടലിൽ ഉണ്ടായിരുപ്പോളാണ് മൂന്ന് നിലകളിലായി പൊലീസ് പരിശോധന നടത്തിയത്.പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നിവരും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നാണ് സി.പി.എം ആരോപണം. ബ.ിജെ.പിക്കാരുടെ മുറിയിൽ പോലും കയറാത്ത പൊലീസ് നേതാക്കൾ കോൺഗ്രസ് പ്രവർത്തകർ താമസിക്കുന്ന മുറികളിൽ ഇരച്ചുകയറി എന്നും അവർ ആരോപിക്കുന്നു. പരിശോധനയിൽ പക്ഷെ ഒന്നും കണ്ടെത്താനായില്ല. ശേഷം ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് തന്നെ കോൺഗ്രസ് പ്രവർത്തകർക്ക് എഴുതി കൊടുക്കേണ്ടി വന്നു. സർക്കാർ ബി.ജെ.പി കള്ളക്കള്ളിയുടെ ഭാഗമായി നടന്ന റെയ്ഡാണിത് ആർക്കും വ്യക്തമാണ്. പാലക്കാട് ബി.ജെ.പിക്ക് കളം ഒരുക്കിക്കൊടുക്കാനാണ് സിപിഎമ്മിന്റെ ശ്രമം. പൊതു വിഷയങ്ങൾക്കൊപ്പം വികസന നേട്ടങ്ങളും കോട്ടങ്ങളുമായി കോൺഗ്രസ് കത്തിക്കയറുമ്പോൾ ഇത്തരം കള്ളക്കളികളുമായി സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ്. ഇതിന് ഈ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ ജനങ്ങൾ കൃത്യമായി മറുപടി പറയുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.

കോൺഗ്രസ് പ്രവർത്തകരെ വെല്ലുവിളിച്ചും ജനാധിപത്യത്തെ അട്ടിമറിച്ചും സി.പി.എമ്മും ബി.ജെപിയും കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾക്കെതിരെ ജനം വിധിയെഴുതുക തന്നെ ചെയ്യും. ജനം യു.ഡി.എഫിലേക്ക് ഒഴുകിയെത്തും. കേരളം ഇതുവരെ കാണാത്ത ചരിത്ര വിജയമായിരിക്കും മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് നേടാൻ പോകുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com