Monday, January 27, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'പ്രതീക്ഷയാണി യുവത്വം: രാഹുൽ വരട്ടെ പാലക്കാടൻ തേരേറി': ജെയിംസ് കൂടൽ എഴുതുന്നു

‘പ്രതീക്ഷയാണി യുവത്വം: രാഹുൽ വരട്ടെ പാലക്കാടൻ തേരേറി’: ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

യുവത്വത്തിന്റെ പ്രസരിപ്പും പ്രതീക്ഷയും. എതിരാളികളെ നിശബ്ദരാക്കുന്ന വാക്ക് ചാതുര്യം. ദുഷ്ഭരണത്തിനും അഴിമതിയ്ക്കും എതിരെ തുടർച്ചയായ പോരാട്ടങ്ങൾ. ചെറുപ്പക്കാർക്കെന്നപോലെ കേരള ജനതയ്ക്ക് ഒന്നടങ്കം ആവേശമായി മാറിയ പേരാണ് രാഹുൽ മാങ്കൂട്ടത്തിൽ. അത്രമേൽ ആ ചെറുപ്പക്കാരൻ കേരള സമൂഹത്തിന്റെ സ്പന്ദനങ്ങൾക്കൊപ്പം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ആ പോരാട്ടങ്ങൾക്കുള്ള അംഗീകാരം തന്നെയാണ് പാലക്കാട്ടെ സ്ഥാനാർത്ഥിത്വവും. കേരള ജനത കാത്തിരുന്ന അവസരം തന്നെയാണിത്. ദുർഭരണത്തിൻ കീഴിൽ കേരളത്തിന്റെ പ്രതിഷേധവും പ്രതിരോധവും നിയമസഭയിലും തീർക്കാൻ ഈ ചെറുപ്പക്കാരന് കഴിയുമെന്നതിൽ സംശയമില്ല.
സിപിഎം, ബിജെപി പ്രവർത്തകർക്ക് എല്ലാ കാലത്തും കൃത്യമായി മറുപടി നൽകിയും അവരുടെ കെടുകാര്യസ്ഥതയെ വിമർശിച്ചും മുന്നേറുന്ന യുവ നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ. ചാനൽ ചർച്ചകളിലൂടെ മലാളികൾക്ക് പ്രിയങ്കരനായി മാറിയ ആളാണ്. പിന്നീട് ആ ശബ്ദം അതിവേഗത്തിൽ കേരള ജന ഏറ്റെടുത്തു. കേരളത്തിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി രാഹുൽ എത്തിയതോടെ അടിമുടി മാറ്റങ്ങളായിരുന്നു. കേരളത്തിലെ ചെറുപ്പക്കാർക്കിടയിലെ പുത്തൻ ഉണർവേകാനും കോൺഗ്രസ് പാർട്ടിയിൽ മുന്നേറ്റമുണ്ടാകാനും രാഹുലിന്റെ സാന്നിദ്ധ്യം കാരണമായി മാറി. ചെറുപ്പക്കാർക്കും കോൺഗ്രസ്പാർട്ടിയിൽ അവസരം നൽകുന്നു എന്ന സൂചനയാണ് രാഹുലിന്റെ വരവോടെ കാണുന്നത്.


അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ഘട്ടം മുതൽ ഇക്കൂട്ടർ രാഹുലിനെ നിശബ്ദനാക്കാനും അപമാനിക്കുവാനുമാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അനാവശ്യ വിവാദങ്ങളും പ്രചരണങ്ങളും നടത്തി. പരാജയപ്പെട്ട പെട്ടി വിവാദത്തിൽ വരെ എത്തി നിൽക്കുന്നു അത്. അപ്പോഴും കേരള ജനത രാഹുലിനൊപ്പം നിന്നു. അപവാദങ്ങളെ കാറ്റിൽ പറത്തി.
രാഹുലിന്റെ വിജയം സുനിശ്ചിതമാണ്. പാലക്കാടിന്റെ നല്ലകാലത്തിന്റെ വിജയമായി മാറുമെന്നത് സംശയമില്ല. കേരളത്തിൽ അലയടിച്ചുകൊണ്ടിരിക്കുന്ന ഭരണവിരുദ്ദ വികാരത്തിന്റെ ശബ്ധമായി രാഹുൽ മാറും. രാഹുലിന്റെ വിജയം കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനുള്ള തിരിച്ചടിയായി മാറും. പാലക്കാടൻ ജനത ഷാഫിയുടെ പിൻതലമുറക്കാരനായരാഹുലിനെ അംഗീകരിക്കുക തന്നെ ചെയ്യും. ഇത് വലിയ മാറ്റത്തിന്റെയും ഐക്യത്തിന്റെയും തുടക്കമായി മാറും. കേരളത്തിലെ കോൺഗ്രസിന് ഇത് പുത്തൻ ഉണർവേകുമെന്ന കാര്യത്തിലും സംശയമില്ല. ചിട്ടയായ പ്രവർത്തമാണ് പാലക്കാട് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം ഒറ്റക്കെട്ടായി അവിടെ അവിടെ നിൽക്കുന്നതു തന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ സാമ്പിൾ വെടിക്കെട്ടാണ്. അങ്ങനെ നല്ലൊരു തിരഞ്ഞെടുപ്പിനെയാണ് നമ്മൾ കാത്തിരിക്കുന്നതും..

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com