Tuesday, April 1, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'ഇന്ത്യാക്കാരുടെ ആത്മാഭിമാനത്തിന് മുറിവേറ്റ ദിനം',ജെയിംസ് കൂടൽ എഴുതുന്നു

‘ഇന്ത്യാക്കാരുടെ ആത്മാഭിമാനത്തിന് മുറിവേറ്റ ദിനം’,ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

ഇക്കഴിഞ്ഞ ഫെബ്രുവരിആറ് ഓരോ ഇന്ത്യാക്കരന്റെയും ആത്മാഭിമാനത്തിന് മുറിവേറ്റ ദിനമാണ്. അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരായ 104 ഇന്ത്യാക്കാർ കൈവിലങ്ങ് അണിഞ്ഞും കാലുകൾ ബന്ധിതരായും ഇന്ത്യയിൽ വിമാനമിറങ്ങിയകാഴ്ച അത്യന്തം ദയനീയമായിരുന്നുലോകമെങ്ങുമുള്ള ജനത ഞെട്ടലോടെയാണ് ആ ദൃശ്യങ്ങൾ കണ്ടത്. ഇന്ത്യയെ ലോകത്തെ ശക്തമായ രാഷ്ട്രങ്ങളിലൊന്നാക്കി എന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൻകീഴിലാണ് സ്വന്തം ജനതയ്ക്ക് അപമാനകരമായ അനുഭവങ്ങൾ ഉണ്ടായത്. അനധികൃത കുടിയേറ്റക്കാരായി അമേരിക്ക കണ്ടെത്തിയവരിൽ ഏറെയും ഇന്ത്യക്കാരായ ചിലർ നടത്തുന്ന തൊഴിൽ തട്ടിപ്പിന് ഇരയായവരാണ്. അതിൽ കമ്പ്യൂട്ടർ സയൻസ് ബിരുദധാരികളും മറ്റ് ഉന്നത വിദ്യാഭ്യാസം നേടിയവരുമുണ്ട്. ഭൂമി വിറ്റും ബാങ്ക് ലോൺ തരപ്പെടുത്തിയും പലിശയ്ക്ക് കടം വാങ്ങിയുമാണ് രക്ഷിതാക്കൾ അവരെ അമേരിക്കയിലേക്ക് അയച്ചത്. കസ്റ്റഡിയിലെടുത്ത അനധികൃത കുടിയേറ്റക്കാരെ അമേരിക്കൻ സൈന്യത്തിന്റെ ചരക്ക് വിമാനത്തിലാണ് പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിൽ ഇറക്കിയത്. ലോകത്തിലെ ശക്തമായ ജനാധിപത്യ രാഷ്ട്രങ്ങളിലൊന്നായ ഇന്ത്യൻ ജനതയ്ക്ക് മാനുഷികപരിഗണനകിട്ടാതെപോയത്എന്തുകൊണ്ടാണ്?. ഇന്ത്യാസർക്കാരിന്റെ വിദേശകാര്യനയത്തിലെ പാളിച്ചകളാണ് ഈസംഭവത്തിലൂടെപുറത്തുവന്നത്.

സംഭവം ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഉന്നയിച്ചപ്പോൾ അപഹാസ്യമായ പ്രസ്താവനയാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ നടത്തിയത്. അനധികൃത കുടിയേറ്റക്കാരോടുള്ള അമേരിക്കൻ നയം പണ്ടുമുതലേ ഇങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരെ അമേരിക്ക പുറത്താക്കിയിട്ടുണ്ട്. ആ നയം ഇനിയും തുടരും. രാജ്യത്തിന്റെ സുരക്ഷയിൽ അമേരിക്ക ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല. അത് എല്ലാരാജ്യങ്ങൾക്കും അറിയാവുന്നതാണ്. പക്ഷേ, ആധുനിക ലോകത്തെ വിലങ്ങുകൾ അണിയിക്കാതെ സ്വന്തം ജനതയെ മാന്യമായി നാട്ടിലെത്തിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്താതിരുന്ന മോദിസർക്കാരിന്റെ വിദേശകാര്യവകുപ്പിന്റെ വീഴ്ചയെയാണ് വ്യക്തമാക്കുന്നത്. എല്ലാ രാജ്യങ്ങളിലും എംബസികളിൽ ഉന്നതപദവിഅലങ്കരിച്ചിരുന്നയാളാണ്ഇപ്പോഴത്തെഇന്ത്യൻവിദേശകാര്യമന്ത്രി.ഇന്ത്യയുടെ വിദേശ നയരൂപീകരണത്തിൽ മുഖ്യ പങ്കാളിയുമായിരുന്നു അദ്ദേഹം. അനധികൃതകുടിയേറ്റക്കാരെ അമേരിക്ക ഒഴിപ്പിക്കുമെന്നത് പെട്ടന്നുണ്ടായതീരുമാനമല്ല. ആവശ്യമായ രേഖകൾ പരിശോധിച്ചും അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് അന്വേഷണം നടത്തിയുമാണ് പുറത്താക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നത്. പുറത്താക്കപ്പെടുന്നവരിൽ ഇന്ത്യൻ പൗരൻമാരും ഉണ്ടാകുമെന്ന് ഇന്ത്യൻ സർക്കാരിന് അറിയാത്തതല്ല. പൗരൻമാർക്ക് മാനഹാനി ഉണ്ടാകാതരുതെന്ന ജാഗ്രതയോടെ സമയോചിതനയതന്ത്രനീക്കം മോദി സർക്കാർ നടത്തിയില്ല.
ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നരസിംഹറാവുവും മൻമോഹൻ സിംഗും പ്രധാനമന്ത്രിമാരായിരുന്ന കാലത്തൊന്നുംഇങ്ങനെയൊരു ദു:ഖകരമായസംഭവം ഉണ്ടായതായിഅറിവില്ലമോദിയുടെ മുൻഗാമിയായവാജ്‌പേയിയുടെകാലത്തുപോലുംവിദേശ നയവും ഇടപെടലുകളും ഒരു പരിധിവരെ ശക്തമായിരുന്നു.
വിദേശരാജ്യങ്ങളിലുള്ളഇന്ത്യൻപൗരൻമാരുടെകാര്യത്തിൽജാഗ്രതാപൂർണമായനിരീക്ഷണങ്ങൾഉണ്ടാകണമെന്നാണ്അനധികൃതകുടിയേറ്റക്കാരുടെവിഷയംകൈകാര്യംചെയ്തതിലെപാളിച്ചയിൽനിന്ന്ഉൾക്കൊള്ളേണ്ടപാഠം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com