ജെയിംസ് കൂടൽ
ഭരണഘടനയെ അവഹേളിച്ച് വിവാദ പ്രസംഗം നടത്തിയതിന് ആറ് മാസം മുമ്പ് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന സജി ചെറിയാന്‍ വീണ്ടും മന്ത്രി പദത്തിലേക്ക് മടങ്ങി വരുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചില ചോദ്യങ്ങളും സംശയങ്ങളുമുണ്ട്. കേസില്‍ സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചതായി തെളിവില്ലെന്നാണ് തിരുവല്ല ഡി.വൈ.എസ്.പി കോടതിയില്‍ നല്‍കിയിരിക്കുന്ന വിവരം. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സജി ചെറിയാന്‍ കുറ്റകാരനല്ലായെന്നും മന്ത്രി സ്ഥാനത്ത് തുടരുന്നതില്‍ തെറ്റില്ലെന്നുമാണ് സി.പി.എം കണ്ടെത്തല്‍. യഥാര്‍ത്ഥത്തി?ല്‍ സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിച്ചില്ലയോ . പൊലീസ് പറയുന്നത് മാത്രമാണോ സത്യം. രാജ്യത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവം എങ്ങനെ നടന്നു ഇല്ലായിരുന്നുവെന്ന് പറയാനാകും. ഇവിടെ പൊലീസ് കുറ്റകൃത്യത്തിന് കൂട്ടിരിക്കുകയല്ലേ,,, അഗ്‌നിശുദ്ധി വരുത്തി സജി മടങ്ങി എത്തുമ്പോള്‍ ഭരണഘടനയെ തൊട്ട് എങ്ങനെ സത്യവാചകം ചൊല്ലാനാകും. അധികാരത്തിനുവേണ്ടി കണ്ണടച്ചു രാജ്യസ്‌നേഹവും പിന്തുണയും പ്രഖ്യാപിച്ചേക്കാം. എങ്കിലും അദ്ദേഹത്തിന്റെ ഉള്ളിന്റെ ഉള്ളില്‍ വിമര്‍ശന ശബ്ദം ഉയരുകയില്ലേ.
സജി ചെറിയാനെ എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളുകയും ഭരണഘടനാവിരുദ്ധ പരാമര്‍ശം നടത്തിയതിന് തെളിവില്ലെന്ന് തിരുവല്ല പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതോടെയാണ് ആറുമാസത്തിന് ശേഷമുള്ള മടങ്ങി വരവിന് വഴിതെളിഞ്ഞത്.കഴിഞ്ഞ ജൂലായ് മൂന്നിന് സി.പി.എം മല്ലപ്പള്ളി ഏരിയാകമ്മിറ്റി സംഘടിപ്പിച്ച സെമിനാറിലാണ് വിവാദപരാമര്‍ശം നടത്തിയത്. വിവാദമായതോടെ ജൂലായ് ആറിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു.
കേസില്‍ തിരുവല്ല കോടതിയുടെ തീര്‍പ്പുണ്ടാകുംമുമ്പ് മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പുമായി പ്രതിപക്ഷമെത്തിയതും കേസുള്ളതിനാല്‍ ഗവര്‍ണര്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ചതും സജിയുടെ രണ്ടാം വരവിനെ വീണ്ടും വിവാദത്തിലാക്കി. സജിചെറിയാന്റെ സത്യപ്രതിജ്ഞാദിവസം കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. തിരുവല്ല കോടതിയിലെ കേസും, സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുള്ള മറ്റൊരു ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചതും സത്യപ്രതിജ്ഞയ്ക്ക് തടസമായേക്കാം. ഈ കാര്യത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടുന്നുണ്ട്.
ത്യപ്രതിജ്ഞയ്ക്കുള്ള സാഹചര്യം ഒരുക്കണമെന്ന ഒറ്റവരിയിലുള്ള മുഖ്യമന്ത്രിയുടെ അപേക്ഷ കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തിനാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്. കേസില്‍ തിരിച്ചടിയുണ്ടായാല്‍ ഭരണഘടന തൊട്ടുള്ള സത്യപ്രതിജ്ഞ വിവാദത്തിലാവില്ലേ എന്ന് ഗവര്‍ണര്‍ സംശയം ഉന്നിയക്കുന്നു. തിരുവല്ല കേസിന്റെ വിവരങ്ങളും കോടതി രേഖകളും സര്‍ക്കാരിനോടും ഹൈക്കോടതി രജിസ്ട്രാറോടും ആവശ്യപ്പെടും. സജി ചെറിയാന്‍ രാജി വയ്ക്കാനിടയായ സാഹചര്യത്തിലും വ്യക്തത തേടും. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചതും ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
സത്യപ്രതിജ്ഞ ചെയ്യിക്കുന്നത് നിയമവിരുദ്ധമാണോയെന്ന് സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ എസ്.ഗോപകുമാരന്‍ നായരോട് ഗവര്‍ണര്‍ നിയമോപദേശം തേടിയിരുന്നു. എന്നാല്‍ നേരത്തേ കൈകാര്യം ചെയ്ത മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനക്ഷേമം വകുപ്പുകള്‍ സജിക്ക് നല്‍കാനാണ് സിപിഎം തീരുമാനം.അതേസമയം പോലീസിന്റെ റിപ്പോര്‍ട്ടിന്മേല്‍ കൊച്ചിയിലെ അഭിഭാഷകനായ പരാതിക്കാരന് വീണ്ടും നോട്ടീസ് അയയ്ക്കും. റിപ്പോര്‍ട്ട് തള്ളി തന്റെ തെളിവുകള്‍ സ്വീകരിക്കണമെന്ന് തടസഹര്‍ജി നല്‍കാനുമാും. ഇത് പരിഗണിച്ച് കോടതി നേരിട്ട് അന്വേഷണം നടത്താം. പൊലീസ് റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടാനുമാകും. ഭരണഘടനയെ അപമാനിച്ച പ്രസംഗം ദേശീയതയെ അനാദരിക്കുന്നതു സംബന്ധിച്ച 1971ലെ പ്രത്യേക നിയമത്തിന്റെ പരിധിയിലായതിനാല്‍ തുടര്‍അന്വേഷണത്തിനും വഴിയൊരുക്കാം. എന്തുതന്നെയായാലും സജി ചെറിയാന്റെ മടങ്ങി വരവ് അത്ര എളുപ്പമാകുമെന്ന് കരുതേണ്ട.