Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'എന്തിനീ ക്രൂരത.?'ജെയിംസ് കൂടൽ എഴുതുന്നു

‘എന്തിനീ ക്രൂരത.?’ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

ആറ് വയസുകാരി പിതാവിനെ കൈകളാൽ അതിക്രൂരമായി കൊലചെയ്യപ്പെടുക. അതും സർ്രെപെസ് കാട്ടിത്തരാമെന്ന് പറഞ്ഞ് ആ പിഞ്ചുമനസിനെ മോഹിപ്പിച്ച് മറ്റൊരു ലോകമൊരുക്കിയ ശേഷം ജീവൻ തട്ടിയെടുക. മനസാക്ഷിയെ നടുക്കിയ അതിക്രൂരമായ കൊലപാതകങ്ങൾ കഥകളിലും സിനിമകളിലും മാത്രമാണ് നാം അറിഞ്ഞിട്ടുള്ളത്. ഇപ്പോൾ നമുടെ ഇടയിലും സംഭവിക്കുന്നു. അതിസമ്പന്നമായ സാംസ്‌കാരികത അവകാശപ്പെടുന്ന മലയാളി സമൂഹത്തിൽ ആണ് ഇത്തരത്തിലുള്ള ക്രൂരതകളെന്ന് നാം ഓർക്കേണ്ടതുണ്ട്. സ്വത്തും സമ്പത്തും കൈക്കലാക്കാനായിരുന്ന മുമ്പ് മനുഷൻ കൊലപാതകൾ നടത്തിയിരുന്നതെങ്കിൽ ഇന്ന് കാരണങ്ങൾ മാറുകയാണ്. ബന്ധങ്ങളിലെ അകൽച്ചകൾ തന്നെയാണ് ആയുധമെടുക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ലഹരിയെന്നോ മാനസിക പ്രശ്‌നങ്ങൾ എന്നൊക്കെ പറഞ്ഞ് കാരണങ്ങൾ കണ്ടെത്താമെങ്കിലും യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്താണന്ന് ചർച്ച ചയ്യപ്പെടുന്നില്ല.

മരണത്തിനും കാരണത്തിനും കണ്ണീരിനും അനശോചനത്തിനും ഒരു വാർത്തയിൽ നിന്ന് മറ്റൊര വാർത്തയിലേക്കുള്ള അകലം മാത്രമാണ് ആയുസ്. അടുത്ത നിമിഷം ഉണ്ടാകുന്ന സംഭവത്തിൽ നക്ഷത്രേ മോൾമാർ വിസ്മരിക്കപ്പെടുകയാണ്. കൊല്ലത്ത് വനിതാ ഡോക്ടറുടെ ജീവനെടുത്തത് അദ്ധ്യാപകൻ ആയിരുന്നു. നല്ലത് പറഞ്ഞു പഠിപ്പിക്കേണ്ട അദ്ധ്യാപകൻ ആയുധം കൈയിലെടുക്കമ്പോൾ നമുക്ക് സംഭവിച്ച മൂല്യച്ച്യുതികൾ നാം അറിയാതെ പോകരുത്. മാവേലിക്കരയിൽ 6 വയസ്സുകാരിയെ പിതാവ് മഹേഷ് മഴുവിന് വെട്ടിക്കൊലപ്പെടുത്തുമ്പോൾ ആധുനിക സമൂഹം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ജൂലായ് ഏഴിന് മകളെ കൊല്ലുക, അതിനായി ആയുധം പണിയിക്കുക. കരുതി കൂട്ടിയുള്ള കൊല. എന്തായിരുന്നു ആ പിതാവിന് മകളോടുള്ള പക. കാര്യങ്ങൾ അന്വേഷണവിധേയമാകേണ്ടത് തന്നെയാണ്. മൂന്ന് വർഷം മുമ്പ് നക്ഷത്രയുടെ അമ്മ ജീവനൊടുക്കിയ ദിവസം തന്നെ മകളെ കൊലചെയ്യാൻ അയാൾ തിരഞ്ഞെടുത്തത് എന്തിന്?. സാമൂഹ്യമായും സാമ്പത്തികമായും ഉന്നതനിലയിലുള്ള കുടുംബമായിട്ടും മഹേഷിന്റെ പിതാവ് തീവണ്ടിക്ക് മുന്നിൽ ജീവനൊടുക്കിയത് എന്തിന് ?. നിരവധി ചോദ്യങ്ങൾക്കാണ് ഉത്തരമുണ്ടാകേണ്ടത്. രണ്ടാം വിവാഹത്തിന് മുതിർന്ന മഹേഷിനെ പൊലീസുകാരിയായ പ്രതിശ്രുത വധു തളളിപ്പറഞ്ഞ് എന്തുകൊണ്ട്. കാരണങ്ങൾ ഒരുപാട് കണ്ടെത്തേണ്ടിയിരിക്കുന്നു. അന്വേഷിച്ച് ചെല്ലുംന്തോറും കുരുക്കുകൾ കൂടും. വാദിയും പ്രതിയുമെല്ലാം മാറിമറിഞ്ഞേക്കാം. അപ്പോൾ അവിടെ തീരും അന്വേഷണവും കണ്ടെത്തലുമെല്ലാം. ചത്തകുഞ്ഞിന്റെ ജാതകം എന്തിന് എഴുതണം എന്ന പതിവ് പല്ലവിയിൽ എല്ലാം അവസാനിപ്പിക്കും. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവശേഷിക്കമ്പോൾ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുക തന്നെ ചെയ്യും. മഹേഷ് ഒരു ഒറ്റപ്പെട്ട കുറ്റവാളിയാകും. കൊടുംപാതകം ചെയ്യാൻ അയാളെപ്രേരിപ്പിച്ചത് എന്താകാം. എന്തു തന്നെയാണ് കാരണമെങ്കിലും അതിൽ അയാൾ പശ്ചാതപിക്കുന്നുണ്ടാകും. ജയിലിൽ ആത്മഹത്യക്ക ശ്രമിച്ചത് കടുത്ത കുറ്റബോധത്തിന്റെ വേദനയിലുമായിരിക്കാം. ക്രൂരമായ മനസിന്റെ ഉടമയായ അയാൾ കടുത്ത ശിക്ഷ തന്നെ അർഹിക്കുന്നുണ്ട്. അത് നേടികൊടുക്കാൻ നമുടെ നിയമസംവിധാനങ്ങൾക്ക് കഴിയണം.


മഹേഷ് കൊല്ലാൻ ലക്ഷ്യമിട്ടത് മൂന്നുപേരെയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മകൾ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരുടെ ജീവനെടുക്കാനായിരുന്നു പദ്ധതി. പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തിൽ നിന്ന് പിന്മാറിയത് മഹേഷിന്റെ സ്വഭാവദൂഷ്യം കൊണ്ടെന്നും പൊലീസ് പറയുന്നു. അപ്പോൾ മഹേഷിന്റെ ഭാര്യയുടെ ആത്മഹത്യയ്ക്കും കാരണം ഇതാകില്ലേ, മദ്യലഹരിയിലായിരുന്നു കൊലപാതകം എന്ന പതിവ് മേമ്പൊടക്കി അപ്പുറം ഇവിടെ ലഹരിക്ക് എന്ത് സാദ്ധ്യതയാണുള്ളത്. ലഹരി എന്ന പതിവ് സങ്കേതത്തിൽ എത്തി നമുക്ക് ചചോദ്യങ്ങൾക്കുള്ള മറുപടി കണ്ടെത്താമെങ്കിലും യഥാർത്ഥ കാരണം ലഹരിയാകുമോ. കുറ്റകൃത്യം ചെയ്യാനുള്ള മനസിനായി ലഹരിയെ കൂട്ടുപ്പിടിക്കുകയല്ലേ കുറ്റവാളികൾ. എന്നാൽ ഇതിനുള്ള കാരണം മറ്റ് എന്തെങ്കിലുമല്ലെ. ശരിയായ രീതിയിലുള്ള ചിന്തയും ചോദ്യങ്ങളും ഉയരേണ്ടിയിരിക്കുന്നു. കുറ്റവാളികൾ ഉണ്ടാകാതിരിക്കാൻ കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സമഗ്രമായ ഇടപെടലാണ് ആവശ്യം. ഇതിന് നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാമൂദായിക പ്രവർത്തകർ മുന്നിട്ടറങ്ങണം. അനിവാര്യമായ മോചനമാണ് സമൂഹത്തിന് ആവശ്യം. പരസ്പരം പഴിചാരി നിൽേക്കേണ്ട സാഹചര്യമല്ലിത്. സഹവർത്തിത്വത്തിന്റെ സന്ദേശമാണ് പകരേണ്ടത്. നീതിയും നിയമവും പുലർന്നാൽ കുറ്റകൃത്യങ്ങൾ ഇല്ലാതാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com