തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില വർദ്ധനവ് നിലവിൽ വന്നു. മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് ബെവ്ക്കോയുടെ തീരുമാനം. എല്ലാ ബ്രാൻഡുകൾക്കും വില കൂടില്ല. 341 ബ്രാൻഡുകളുടെ വിലയാണ് വർദ്ധിക്കുക. 107 ബ്രാൻഡുകളുടെ വില കുറയും. 10 രൂപ മുതൽ 50 രൂപ വരെയാണ് ബ്രാൻഡുകളുടെ വില കൂടുകയും കുറയും ചെയ്യുക.
ജനപ്രിയ ബ്രാൻഡ് ആയ ജവാന് അടക്കം വില കൂടും. ഇതിനൊപ്പം ബിയറിനും വില കൂടുമെന്നാണ് വിവരം, അതേ സമയം ജനപ്രിയ ബ്രാൻഡുകളൂടേത് ഉൾപ്പെടെ വില കുറയുന്നതിനാൽ മദ്യ വില്പനയിലും വരുമാനത്തിലും കാര്യമായ കുറവ് ഉണ്ടാകില്ലെന്നാണ് ബെവ്കോ കരുതുന്നത്