Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമഹിളാ കോൺഗ്രസ് പുനഃസംഘടന : പരാതിയുമായി എംപിമാർ

മഹിളാ കോൺഗ്രസ് പുനഃസംഘടന : പരാതിയുമായി എംപിമാർ

ന്യൂഡൽഹി : മഹിളാ കോൺഗ്രസ് പുനഃസംഘടനയ്ക്കെതിരെ പരാതിയുമായി 9 എംപിമാർ. കെപിസിസിയോട് ആലോചിക്കാതെ ഭാരവാഹികളെ തീരുമാനിച്ചെന്നാണ് ആരോപണം. എംപിമാരും ചില മഹിള കോൺഗ്രസ് അംഗങ്ങളും ഇതിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നൽകി. എന്നാൽ ആരോപണങ്ങൾ തെറ്റാണെന്നും കൂടിയാലോചിച്ചിരുന്നെന്നും മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എംപി പറഞ്ഞു. 

ജെബി മേത്തറിനെ വീണ്ടും കേരളത്തിൽ മഹിളാ കോൺഗ്രസിന്റെ പ്രസിഡന്റാക്കിയുള്ള പട്ടിക എഐസിസി അംഗീകരിക്കുകയായിരുന്നു. നാലു വൈസ് പ്രസിഡന്റുമാരും 18 ജനറൽ സെക്രട്ടറിമാരും അടങ്ങുന്ന പട്ടികയാണ് അംഗീകരിച്ചത്. ജില്ലാ പ്രസിഡന്റുമാരുടെ പേരുകളും പ്രഖ്യാപിച്ചിരുന്നു. 

ഭാരവാഹികൾ: ആർ.ലക്ഷ്മി, രജനി രാമാനന്ദ്, യു.വഹീദ, വി.കെ.മിനിമോൾ (വൈസ് പ്രസിഡന്റുമാർ), ഷീബ രാമചന്ദ്രൻ, ബിന്ദു ചന്ദ്രൻ, ബിന്ദു സന്തോഷ് കുമാർ, ഗീത ചന്ദ്രൻ, ജയലക്ഷ്മി ദത്തൻ, എൽ.അനിത, ലാലി ജോൺ, ആർ. രശ്മി, രാധാ ഹരിദാസ്, രമ തങ്കപ്പൻ, എസ്.ഷാമില ബീഗം, സൈബ താജുദ്ദീൻ, സുബൈദ മുഹമ്മദ്, സുധ നായർ, സുജ ജോൺ, സുനിത വിജയൻ, ഉഷ ഗോപിനാഥ്, നിഷ സോമൻ (ജനറൽ സെക്രട്ടറിമാർ), പ്രേമ അനിൽ കുമാർ (ട്രഷറർ).

ജില്ലാ പ്രസിഡന്റുമാർ: ഗായത്രി വി. നായർ (തിരുവനന്തപുരം), ഫേബ എൽ.സുദർശനൻ (കൊല്ലം), രജനി പ്രദീപ് (പത്തനംതിട്ട), ബബിത ജയൻ (ആലപ്പുഴ), ബെറ്റി ടോജോ ചെറ്റേറ്റുകുളം (കോട്ടയം), മിനി സാബു (ഇടുക്കി), സുനീല സിബി (എറണാകുളം), ടി.നിർമല (തൃശൂർ), സിന്ധു രാധാകൃഷ്ണൻ (പാലക്കാട്), പി.ഷഹർബൻ (മലപ്പുറം), ഗൗരി പുതിയേത്ത് (കോഴിക്കോട്), ജിനി തോമസ് (വയനാട്), ശ്രീജ മഠത്തിൽ (കണ്ണൂർ), മിനി ചന്ദ്രൻ (കാസർകോട്). മഹിള കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമാർ നിർവാഹക സമിതി അംഗങ്ങളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments