തിരുവനന്തപുരം : കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിൽ ഒഴിവ്. നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ നൽകാം.
ഓട്ടമൊബീൽ, എം.എസ്.എം.ഇ, ധനകാര്യം, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, മാന്‍പവര്‍ സ്ഥാപനം എന്നിവയില്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഒഴിവുകള്‍. നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്.
നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ്സൈറ്റിലൂടെ ജനുവരി 31 നകം അപേക്ഷ നല്‍കാം. വിശദമായ നോട്ടിഫിക്കേഷനും ഓരോ തസ്തികകളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 -2770523 എന്ന നമ്പറിൽ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫിസ് സമയത്ത്) ബന്ധപ്പെടാം.