കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിന് കീഴില്‍ ജോലിയവസരം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ് ഇപ്പോള്‍ ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 30 ആണ് അവസാന തീയതി. നല്ലൊരു ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം നഷ്ടപ്പെടുത്തരുത്.
തസ്തികയും ഒഴിവുകളും
ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസിന് കീഴില്‍ ഫീല്‍ഡ് വര്‍ക്കര്‍.
ആകെ 140 ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലുടനീളം നിയമനം നടക്കും.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സ്ഥാപനത്തിന് കീഴില്‍ പത്താം ക്ലാസ് വിജയം.
പ്രായപരിധി
18 മുതല്‍ 25 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 18,000 രൂപ മുതല്‍ 56,900 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷ ഫീസ്
യു.ആര്‍, ഒ.ബി.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗക്കാര്‍ക്ക് 600 രൂപയാണ് അപേക്ഷ ഫീസ്.
മറ്റ് വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസില്ല.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വിജ്ഞാപനം വായിച്ചതിന് ശേഷം https://hlldghs.cbtexam.in/ എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം.
ഔദ്യോഗിക വിജ്ഞാപനം ലഭിക്കാനായി https://hlldghs.cbtexam.in/PDFDocs/DGHSInstitutesAdvertisementInEnglish.pdf സന്ദര്‍ശിക്കുക.