പട്ടികജാതി വികസന വകുപ്പിനു കീഴിൽ വിവിധ ജില്ലാ ഓഫിസുകളിലും സർക്കാർ പ്ലീഡറുടെ ഓഫിസുകളിലും 225 ക്ലറിക്കൽ അസിസ്റ്റന്റ്സ് നിയമനം. പട്ടികജാതി വിഭാഗക്കാർക്കാണ് അവസരം. ഒരു വർഷ താൽക്കാലിക നിയമനമാണ്.
∙യോഗ്യത: ബിരുദം, 6 മാസത്തിൽ കുറയാത്ത പിഎസ്‌സി അംഗീകൃത കംപ്യൂട്ടർ കോഴ്സ്.
∙പ്രായപരിധി: 21-35.
സർട്ടിഫിക്കറ്റുകൾ, സാധുവായ എംപ്ലോയ്മെന്റ് കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതമുള്ള അപേക്ഷ 23 നകം ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകളിലോ ജില്ലാ പട്ടികജാതി വികസന ഓഫിസുകളിലോ ലഭിക്കണം. 0474–2794996.