Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയു.കെയില്‍ മലയാളി നഴ്‌സുമാര്‍ക്കായി അവസരങ്ങളൊരുക്കി നോര്‍ക്ക

യു.കെയില്‍ മലയാളി നഴ്‌സുമാര്‍ക്കായി അവസരങ്ങളൊരുക്കി നോര്‍ക്ക

യു.കെയില്‍ ഉയര്‍ന്ന ശമ്പളത്തിലൊരു ജോലി നേടാന്‍ ആഗ്രഹിക്കുന്ന മലയാളി നഴ്‌സുമാര്‍ക്കായി അവസരങ്ങളുടെ വാതില്‍ തുറക്കുകയാണ് കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ്. യു.കെയിലെ വിവിധ എന്‍.എച്ച്.എസ് (NHS) ട്രസ്റ്റുകളിലേക്കുള്ള ജോലിക്കായാണ് നോര്‍ക്ക റൂട്ട്‌സിന്റെ കീഴില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. 2023 ഒക്ടോബറില്‍ മംഗളൂരുവില്‍ വെച്ചാണ് റിക്രൂട്ട്‌മെന്റ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഇപ്പോള്‍ മുതല്‍ അപേക്ഷിക്കാവുന്നതാണ്.
നഴ്‌സിങ്ങില്‍ ബിരുദമോ, ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന IELTS/ OEC അനുയോജ്യമായ യോഗ്യത നേടിയിരിക്കണം.

ജനറല്‍ മെഡിക്കല്‍& സര്‍ജിക്കല്‍/ എമര്‍ജന്‍സി നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്രസ്തുത ഡിപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.

തീയറ്റര്‍ നഴ്‌സ് തസ്തികയിലാണെങ്കില്‍ കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും മെന്റല്‍ ഹെല്‍ത്ത് തസ്തികയിലേക്ക് സൈക്യാട്രി വാര്‍ഡില്‍ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എന്‍.എച്ച്.എസ് ട്രസ്റ്റിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്ഥിര നിയമനമാണ് ലഭിക്കുന്നത്. രജിസ്റ്റേര്‍ഡ് നഴ്‌സ് ആവുന്ന മുറയ്ക്ക് ബാന്‍ഡ് 5 പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

2023 ഒക്ടോബര്‍ 17, 18 തീയതികളില്‍ മംഗളൂരുവിലെ ഹോട്ടല്‍-താജ് വിവാന്തയില്‍ വെച്ചാണ് അഭിമുഖങ്ങള്‍ നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments