നഴ്സിങ് മേഖലയില്‍ മെച്ചപ്പെട്ടൊരു കരിയര്‍ ആഗ്രഹിക്കുന്ന മലയാളി ഉദ്യോഗാര്‍ഥികള്‍ക്ക് വമ്പിച്ച അവസരമൊരുക്കി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രിയ. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെകിന് കീഴിലാണ് ഓസ്ട്രിയയിലെ ആരോഗ്യ മേഖലയിലേക്ക് നഴ്‌സിങ് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നത്. ഒഡാപെകിന്റെ കെയര്‍ വേവ് പദ്ധതി മുഖേനയാണ് നിയമനം. ബി.എസ്.സി നഴ്‌സിങ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായി നല്‍കുന്നതാണ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 15ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.
യോഗ്യത
ബി.എസ്.സി നഴ്‌സിങ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം.
ഉദ്യോഗാര്‍ഥികള്‍ ജര്‍മ്മന്‍ ലാംഗ്വേജില്‍ ബി1 ലെവല്‍ പാസാക്കിയിരിക്കണം.
ഓസ്ട്രിയയില്‍ എത്തിയതിന് ശേഷം ബി2 ലെവല്‍ പാസായാല്‍ മതിയാവും.
ആഴ്ച്ചയില്‍ 38 മണിക്കൂറാണ് ജോലിയെടുക്കേണ്ടത്. 30 വയസാണ് പ്രായപരിധി.
ശമ്പളം
2600 യൂറോ മുതല്‍ 4000 യൂറോക്കുള്ളില്‍ ശമ്പളം നേടാന്‍ അവസരം. (2.5 ലക്ഷം മുതല്‍ 3.5 ലക്ഷം ഇന്ത്യന്‍ രൂപ വരെ). ഇതിന് പുറമെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഇന്‍ഷുറന്‍സ്, ചൈല്‍ഡ് കെയര്‍, വാര്‍ഷിക പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട ടിക്കറ്റ്, പെയ്ഡ് ഹോളിഡേക്ക് പുറമെ ഫ്രീ വിസയും, വിമാന ടിക്കറ്റും അലവന്‍സായി ലഭിക്കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പൂര്‍ണമായ സി.വിയും, ബി1 ലെവല്‍ സര്‍ട്ടിഫിക്കറ്റുമടക്കം ഒക്ടോബര്‍ 15ന് മുമ്പ് [email protected] എന്ന ഐ.ഡിയിലേക്ക് മെയില്‍ അയക്കണം.