ആലപ്പുഴ: ശോഭ സുരേന്ദ്രനെതിരെ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ ക്രമിനൽ മാനനഷ്ട കേസ് നൽകി. റിപ്പോർട്ടർ അശ്വമേധം പരിപാടിയിൽ ശോഭ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങളുടെ പേരിലാണ് വേണുഗോപാൽ കേസ് നൽകിയിരിക്കുന്നത്. ആലപ്പുഴ സൗത്ത് പൊലീസിലാണ് കേസ് നൽകിയിരിക്കുന്നത്. ബിനാമി ഇടപാടിലൂടെ വേണുഗോപാല്‍ 1000 കോടിയോളം രൂപ സമ്പാദിച്ചു എന്നായിരുന്നു ശോഭാ സുരേന്ദ്രൻ്റെ ആരോപണം.