Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവൈദ്യുതി നിരക്ക് വർധന ജനങ്ങൾക്ക് ഇരുട്ടടി ആകില്ലെന്ന് കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിരക്ക് വർധന ജനങ്ങൾക്ക് ഇരുട്ടടി ആകില്ലെന്ന് കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധന ജനങ്ങൾക്ക് ഇരുട്ടടി ആകില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ചെറിയ വർധന മാത്രമാണ് ഉണ്ടായിരിക്കുന്നത്. എല്ലാ സാമ്പത്തികവർഷവും താരിഫ് പരിഷ്കരണം നടത്തേണ്ടത് റെഗുലേറ്ററി കമ്മീഷന്റെ ചുമതലയാണ്. അല്ലെങ്കിൽ കടമെടുപ്പിനെ ബാധിക്കും. ചെറിയ വർധന മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

30 ശതമാനം മാത്രമാണ് കേരളത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ബാക്കി 70 ശതമാനം വാങ്ങുകയാണ്. കൽക്കരിയുടെ ഇറക്കുമതി ചാർജ് കേന്ദ്ര സർക്കാർ വർധിപ്പിച്ചു. അവർ ചാർജ് കൂട്ടുമ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല. ഇലക്ട്രിസിറ്റി ബോർഡിന് നഷ്ടം വന്നാൽ സർക്കാരിന്റെ കടമെടുപ്പിനെ അടക്കം ബാധിക്കും. മഴയുടെ അളവ് കുറഞ്ഞതും ബുദ്ധിമുട്ട് ആയിട്ടുണ്ട്. 80% വെള്ളം കുറഞ്ഞതും പ്രശനമാണ്. അതൊക്കെ പരിഹരിക്കാൻ വേറെ എന്താണ് വഴി. കറന്റ്‌ ബില്ല് കൂട്ടാതിരിക്കാൻ വഴിയില്ലെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments