കോഴിക്കോട്ട് കെപിസിസി, ഡിസിസി നേതൃത്വങ്ങളെ വിമര്‍ശിച്ച് ഫ്ലക്സ് ബോര്‍ഡുകള്‍. നിങ്ങള്‍ക്ക് വേണ്ടെങ്കിലും കേരളത്തിന് കെ.മുരളീധരനെ വേണമെന്ന് വാചകം. കോണ്‍ഗ്രസ് പോരാളികള്‍ എന്നപേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
നേതൃത്വത്തെ വിമര്‍ശിച്ചതിന് കെ.മുരളീധരനെ കെപിസിസി താക്കീത് ചെയ്തിരുന്നു. അതേസമയം, ഡിസിസി പുനസംഘടന സംബന്ധിച്ച് കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി കോഴിക്കോട് ഡിസിസി നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും.