ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സാമൂഹ്യ സുരക്ഷ പെന്‍ഷനും വിതരണം ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. പെന്‍ഷന്‍ നല്‍കുന്നതിനായി 900 കോടി രൂപ മാറ്റി വെക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
പെന്‍ഷന്‍ നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി തുക ലഭിക്കും. നേരിട്ട് പെന്‍ഷന്‍ തുക ലഭിക്കാത്തവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി ലഭിക്കും. മസ്റ്ററിങ് നടത്തിയവര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. മറ്റുള്ളവര്‍ക്ക് മസ്റ്ററിങ് പൂര്‍ത്തിയാകുന്നമാസം പെന്‍ഷന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
64 ലക്ഷം പേര്‍ പെന്‍ഷന്‍ ഡേറ്റബേസിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നാലു മാസത്തെ കുടിശ്ശികയില്‍ ഒരു മാസത്തെ പെന്‍ഷന്‍ തുകയാണ് വിതരണം ചെയ്യുന്നത്. നവകേരള സദസ്സ് തുടങ്ങാനിരിക്കെയാണ് പെന്‍ഷന്‍ വിതരണം വീണ്ടും തുടങ്ങുന്നത്.
ഏഴര വര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ 57,604 കോടി രൂപ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്തിട്ടുണ്ടെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ 22,250 കോടി രൂപ നല്‍കിയെന്നും മന്ത്രി പറഞ്ഞു.