Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി സയീദ് അക്തർ മിർസ

കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി സയീദ് അക്തർ മിർസ

തിരുവനന്തപുരം : കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാനായി സംവിധായകൻ സയീദ് അക്തർ മിർസ സ്ഥാനമേറ്റു.ചെയർമാൻ സ്ഥാനത്തു നിന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ൺ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാനായ സയീദ് അക്തർ മിർസയെ നിയമിച്ചത്. അതേസമയം, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഡയറക്ടറെ വൈകാതെ തെരഞ്ഞെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.

ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി അധിക്ഷേപം അടക്കം ഉയർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെ നടത്തിയ വിദ്യാർത്ഥി സമരത്തിൽ മുൻ ചെയർമാൻ അടൂരിനെതിരായും പരാതി ഉയരുകയും, ഡയറക്ടർ ശങ്കർ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാവുകയും ചെയ്തതിനെ തുടർന്നാണ് അടൂർ ഗോപാലകൃഷ്ണൻ ചെയർമാൻ സ്ഥാനത്തു നിന്നും രാജിവെച്ചത്. ഈ സാഹചര്യത്തിലാണ് പുതിയ ചെയർമാനായി സയീദ് അക്തർ മിർസ സ്ഥാനമേൽക്കുന്നത്. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ക്ഷണം താന്‍ സന്തോഷപൂര്‍വം സ്വീകരിക്കുന്നുവെന്നാണ് തന്റെ നിയമനത്തെക്കുറിച്ച് ചെയർമാൻ അറിയിച്ചത്. നിരവധി ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മിർസ 2021-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണ്ണയ ജൂറി ചെയർമാൻ കൂടിയായിരുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ടിന് പുതിയ തുടക്കമുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. മിര്‍സയെ പോലൊരു ചലച്ചിത്ര പ്രതിഭയുടെ സാന്നിധ്യം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ചൊരു വഴിവിളക്കാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലാണ് നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നതെങ്കിലും ദേശീയതലത്തിൽ പ്രാധാന്യമർഹിക്കുന്ന സ്ഥാപനമാണ് കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. ഇന്നു തന്നെ കോട്ടയത്തേക്ക് പോകും. ജീവനക്കാരുമായും വിദ്യാർത്ഥികളുമായും നേരിട്ട് ചർച്ച നടത്തുമെന്നും സയീദ് അക്തർ പറ‍ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments