Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅറസ്റ്റിനെ കോടതിയിൽ നേരിടുമെന്ന് കെ. സുധാകരൻ

അറസ്റ്റിനെ കോടതിയിൽ നേരിടുമെന്ന് കെ. സുധാകരൻ

കൊച്ചി: പുരാവസ്തു തട്ടിപ്പിലെ പണമിടപാടുമായി ബന്ധപ്പെട്ടുണ്ടായ അറസ്റ്റിനെ കോടതിയിൽ നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. തന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും അന്വേഷണസംഘത്തിന്റെ പക്കലില്ല. കോടതിയിൽ പൂർണ വിശ്വാസമുണ്ട്. ആശങ്കയോ ഭയമോ ഇല്ല. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും സുധാകരൻ പറഞ്ഞു.

എട്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു ക്രൈംബ്രാഞ്ച് സുധാകരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ മുൻകൂർ ജാമ്യമുള്ളതിനാൽ സുധാകരനെ ജാമ്യത്തിൽ വിട്ടയച്ചു. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments