Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപി.ജയരാജനെതിരെ കേസെടുക്കണമെന്ന് കെ.സുരേന്ദ്രൻ

പി.ജയരാജനെതിരെ കേസെടുക്കണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം : യുവമോർച്ച പ്രവർത്തകരെ മോർച്ചറിയിലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി.ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പരസ്യമായി കൊലവിളി മുഴക്കുന്ന ജയരാജനെ ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

‘‘ ഇതിന് മുൻപ് പലരേയും മോർച്ചറിയിലേക്ക് അയച്ച നേതാവാണ് പി.ജയരാജൻ. നിരവധി കൊലക്കേസുകളിൽ പ്രതിയായ ജയരാജൻ നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. സിബിഐ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ നെഞ്ചുവേദന അഭിനയിച്ച് ആശുപത്രിയിൽ അഡ്മിറ്റായ ജയരാജന്റെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കുന്നവരല്ല യുവമോർച്ചക്കാരെന്ന് സിപിഎം മനസിലാക്കണം.

ജയകൃഷ്ണൻ  അടക്കം നൂറുകണക്കിന് പ്രവർത്തകരെ നിങ്ങൾ മോർച്ചറിയിലേക്ക് അയച്ചിട്ടും ഞങ്ങൾ ഭയന്നിട്ടില്ല. കൊലക്കത്തി താഴെവെക്കാൻ സിപിഎം തയ്യാറല്ലെന്ന സന്ദേശമാണ് ജയരാജൻ മലയാളികൾക്ക് നൽകുന്നത്. ഭരണത്തിന്റെ ഹുങ്കിൽ അക്രമരാഷ്ട്രീയം അഴിച്ചുവിടാൻ ശ്രമിച്ചാൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രതിരോധിക്കാൻ ബിജെപി തയ്യാറാകും. ഗണപതിയെ അപമാനിച്ച സ്പീക്കർ എ.എൻ. ഷംസീർ മാപ്പ് പറയണം. മുസ്‌ലിം ലീഗ് വർഗീയവാദികൾക്ക് മുദ്രാവാക്യം വിളിക്കാനുള്ള ധൈര്യം കൊടുത്തത് സർക്കാരാണ്. കേരളത്തിൽ ഹിന്ദുവിരുദ്ധ ശക്തികളെ സർക്കാർ സ്പോൺസർ ചെയ്യുകയാണ്.’’ –കെ.സുരേന്ദ്രൻ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com