Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉമ്മൻ ചാണ്ടിയുടെ പേര് വിഴിഞ്ഞം തുറമുഖത്തിന് ഇടാൻ സർക്കാർ തയാറാകണമെന്ന് കെ.സുധാകരൻ

ഉമ്മൻ ചാണ്ടിയുടെ പേര് വിഴിഞ്ഞം തുറമുഖത്തിന് ഇടാൻ സർക്കാർ തയാറാകണമെന്ന് കെ.സുധാകരൻ

കണ്ണൂർ: ഉമ്മൻ ചാണ്ടി കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കിയത് കടലാസ് വിമാനം ആണെന്നു പറഞ്ഞ മന്ത്രി അഹമ്മദ് ദേവർകോവിൽ വിവരമില്ലാത്ത പ്രതികരണമാണു നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. എംപി ഫണ്ടിൽനിന്ന് തോട്ടട ഇഎസ്ഐ ആശുപത്രിക്ക് അനുവദിച്ച ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘‘കടലാസ് മുന്നിൽ പോയാലേ കല്ല് പിറകെ വരൂ. കണ്ണൂർ വിമാനത്താവളത്തിന് അനുമതി വാങ്ങിയെടുത്തത് ഉമ്മൻ ചാണ്ടിയാണ്. ഒരു പദ്ധതിയുടെ തീരുമാനമെടുക്കുന്ന മന്ത്രിസഭയ്ക്കാണ് അതിന്റെ അവകാശം. പിണറായി വരും മുൻപേ തന്നെ കണ്ണൂർ വിമാനത്താവളത്തിന്റെ നിർമാണം തുടങ്ങിയതാണ്. വിഴിഞ്ഞത്തും ഉമ്മൻ ചാണ്ടിയെ മറന്നു.

അന്തസ്സും അഭിമാനവുമുണ്ടെങ്കിൽ ഉമ്മൻ ചാണ്ടിയുടെ പേര് വിഴിഞ്ഞം തുറമുഖത്തിന് ഇടാൻ സർക്കാർ തയാറാകണം. സോഷ്യൽ മീഡിയ വിദഗ്ധരെ ഉപയോഗിച്ച് കോൺഗ്രസ് ആരെയാണ് അപമാനിച്ചതെന്ന് മുഖ്യമന്ത്രി പറയണമെന്നും കെ. സുധാകരൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments