ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ കെ.വി.വിശ്വനാഥൻ സുപ്രിംകോടതി ജഡ്ജിയാകും. പാലക്കാട് കൽപാത്തി സ്വദേശിയാണ് കെ.വി. വിശ്വനാഥൻ. ആന്ധ്രാ ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ജെ പ്രശാന്ത് കുമാർ മിശ്രയും ചുമതല ഏറ്റെടുക്കുന്നതോടെ സുപ്രിംകോടതിയിൽ 34 ജഡ്ജിമാരാകും.
വിശ്വനാഥന്റെ സത്യപ്രതിജ്ഞ രാവിലെ പത്തരക്ക് മണിക്ക് നടക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കഴിഞ്ഞ 32 വർഷമായി സുപ്രിംകോടതിയിൽ സേവനം അനുഷ്ഠിക്കുന്നയാളാണ് വിശ്വാനാഥൻ. ഭാവിയിൽ ചീഫ് ജസ്റ്റിസ് പദവിയിലെത്താൻ സാധ്യതയുണ്ട്. നിലവിൽ സുപ്രിംകോടതിയിലുള്ള കെ.എ ജോസഫ് അടുത്ത മാസം 15ന് വിരമിക്കും. അർജുൻ രാം മേഘ്‌വാൾ നിയമമന്ത്രിയായ ചുമതലയേറ്റതോടെയാണ് വിശ്വനാഥനടക്കമുള്ളവരെ ജഡ്ജിയായി നിയമിച്ചത്.