പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കൽക്കി 2898 എഡി തിയറ്ററുകളില്‍ മാസായി മുന്നേറുകയാണ്. ഹിറ്റടിച്ച് മുന്നേറുന്ന കല്‍ക്കി ആഗോള തലത്തില്‍ ഇതിനോടകം 774 കോടി കടന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജൂലൈ 5 വെള്ളിയാഴ്ച ചിത്രം മലയാളം പതിപ്പിൽ നിന്ന് നേടിയത് 7 ലക്ഷം രൂപയാണ്. ജൂണ്‍ 5 വെള്ളിയാഴ്ച ചിത്രം 431.75 കോടി കളക്ഷൻ നേടിയതായാണ് sacnilk.com റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിൽ 95.3 കോടി നേടിയാണ് കല്‍ക്കിയുടെ ബോക്‌സ് ഓഫീസ് യാത്ര ആരംഭിച്ചത്. ചിത്രം ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് റിലീസ് ചെയ്തത്.