ചെന്നൈ : ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യം (എംഎൻഎം) കോൺഗ്രസ് സ്ഥാനാർഥി ഇ.വി.കെ.എസ്.ഇളങ്കോവന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. വർഗീയ ശക്തികൾക്കെതിരെ ഒരുമിക്കുകയെന്നത് ദേശീയ പ്രാധാന്യമുള്ളതാണെന്നും ഇളങ്കോവന്റെ വിജയത്തിനായി പരമാവധി ശ്രമിക്കുമെന്നും കമൽ പറഞ്ഞു. പാർട്ടി രൂപീകരിച്ചതിനു ശേഷം ആദ്യമായാണു മക്കൾ നീതി മയ്യം കോൺഗ്രസിനെ പിന്തുണയ്ക്കുന്നത്.