കോട്ടയം: അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ സംസ്കാരം ഇന്ന്. കോട്ടയം കാനത്തെ വീട്ടുവളപ്പിൽ രാവിലെ 11 മണിക്കാണ് സംസ്കാര ചടങ്ങുകള്‍.
ഇന്നലെ തിരുവനന്തപുരത്തു നിന്നും ആരംഭിച്ച വിലാപയാത്ര 13 മണിക്കൂർ പിന്നിട്ട് പുലർച്ചെ മൂന്നരയോടെയാണ് കോട്ടയം കാനത്തെ വീട്ടിലെത്തിയത്.
ആയിരങ്ങൾ പ്രിയ നേതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു. കോട്ടയം സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസിൽ നടന്ന പൊതുദർശനത്തിൽ പാർട്ടി പ്രവർത്തകരും നേതാക്കളും അന്ത്യാഭിവാദ്യമേകി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടക്കം സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
ഒമ്പത് വർഷം എം.എല്‍.എ ആയിരുന്ന കാനത്തിൻ്റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും.