തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പൊതുദർശനം ഇന്ന്. കൊച്ചി അമൃത ആശുപത്രിയിൽ നിന്നും മൃതദേഹം ഏഴ് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും.
തുടർന്ന് എയർ ആംബുലൻസിൽ മൃതദേഹം തിരുവനന്തപുരത്തെത്തിക്കും. അദ്ദേഹത്തിൻ്റെ ജഗതിയിലെ വീട്ടിലും പാർട്ടി ആസ്ഥാനത്തും പൊതുദർശനം ഉണ്ടാകും. ഉച്ചയോടെ റോഡ് മാർഗം വിലാപ യാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും.
സിപിഐ ജില്ലാ കൗൺസിൽ ഓഫീസിലെ പൊതുദർശനത്തിന് ശേഷമായിരിക്കും വാഴൂരിലെ വീട്ടിൽ മൃതദേഹം എത്തിക്കുക. നാളെ രാവിലെ 11 മണിക്ക് ആണ് സംസ്കാരം.