Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsശ്രീകൃഷ്ണൻ അനുഗ്രഹിച്ചാൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും; കങ്കണ റണൗട്ട്

ശ്രീകൃഷ്ണൻ അനുഗ്രഹിച്ചാൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും; കങ്കണ റണൗട്ട്

രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചനകള്‍ നൽകിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണൗട്ട്. ശ്രീകൃഷ്ണ ദ്വാരകാധീഷ് ക്ഷേത്ര സന്ദർശനത്തിനെത്തിയ കങ്കണ മാധ്യമങ്ങോട് സംസാരിക്കവെയാണ് രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട സൂചനകള്‍ നൽകിയത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ശ്രീകൃഷ്ണൻ അനുഗ്രഹിച്ചാൽ താൻ പോരാടും എന്നായിരുന്നു കങ്കണയുടെ പ്രതികരണം.

അയോധ്യയിൽ ശ്രീരാമക്ഷേത്രം സാധ്യമാക്കിയതിൽ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ കങ്കണ പ്രശംസിക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങളായി തന്‍റെ ഹൃദയം അസ്വസ്ഥമാണെന്നും സമാധാനം ലഭിക്കാൻ വേണ്ടിയാണ് ക്ഷേത്ര ദർശനം നടത്തിയതെന്നും താരം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

“ബിജെപി സർക്കാരിന്റെ ശ്രമഫലമായി, 600 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യക്കാർക്ക് രാമക്ഷേത്രം കാണാനായത്. മഹത്തായ ആഘോഷത്തോടെ ക്ഷേത്രം സ്ഥാപിക്കും. സനാതന ധർമ്മത്തിന്റെ പതാക ലോകമെമ്പാടും ഉയരണം”- കങ്കണ പറഞ്ഞു.

കടലിനടിയിൽ മുങ്ങിയ ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ തീർഥാടകർക്ക് സൗകര്യമൊരുക്കണമെന്നും റണൗട്ട് സർക്കാരിനോട് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com