Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഭക്ഷ്യവിഷബാധയേറ്റ യുവതിയുടെ മരണം :ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര അണുബാധമൂലമെന്ന് പ്രാഥമിക റിപ്പോർട്ട്

ഭക്ഷ്യവിഷബാധയേറ്റ യുവതിയുടെ മരണം :ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര അണുബാധമൂലമെന്ന് പ്രാഥമിക റിപ്പോർട്ട്

കാസർകോട് : കാസർകോട് ഭക്ഷ്യവിഷബാധയേറ്റ യുവതിയുടെ മരണം ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര അണുബാധമൂലമെന്ന് പ്രാഥമിക റിപ്പോർട്ട്. ഡിഎംഒയുടെ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറി. ഹോട്ടലിന്റെ ലൈസൻസ് ആരോഗ്യവകുപ്പ് റദ്ദാക്കി. അൽ–റൊമാൻസിയ ഹോട്ടലിന്റെ ഫ്രീസർ വൃത്തിഹീനമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കാസർകോട് തലക്ലായിൽ കുഴിമന്തി കഴിച്ചതിനെ തുടർന്ന് പെരുമ്പള ബേനൂരിലെ കുമാരൻ നായരുടെ മകൾ അഞ്ജുശ്രീ (19) പാർവതിയാണ് മരിച്ചത്. സംഭവത്തിൽ ഹോട്ടല്‍ ഉടമയടക്കം മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.

ആറു ദിവസത്തിനിടെ സംസ്ഥാനത്ത് ഭക്ഷ്യവിഷ ബാധയേറ്റ് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് അഞ്ജുശ്രീ. ഡിസംബർ 31 ന് ഉച്ചയോടെ അട്കത്ത്ബയലിലെ അൽറോമാൻസിയ ഹോട്ടലിൽ നിന്നാണ് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. ദേഹാസ്വാസ്ഥ്യം തോന്നിയ അഞ്ജുശ്രീയും കുടുംബാംഗങ്ങളും ചികിത്സ തേടിയിരുന്നു. രാവിലെയാണ് മംഗളൂരുവിലെ ആശുപത്രിയിൽ അഞ്ജുശ്രീ മരണത്തിന് കീഴടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments