ആലപ്പുഴ: കായംകുളത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു. ദേവികുളങ്ങര മേഖലാ കമ്മറ്റി അംഗം അമ്പാടി ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ബൈക്കിൽ പോകുന്നതിനിടയിലാണ് അമ്പാടിക്ക് കഴുത്തിൽ കുത്തേറ്റത്. കൊലപാതകത്തിന് പിന്നിൽ ക്രിമിനൽ – മയക്കുമരുന്ന് മാഫിയയാണെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം പറഞ്ഞു. സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിലായതായാണ് സൂചന.